വെനസ്വേലയില്‍ ആഭ്യന്തരകലാപം രൂക്ഷം; സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് ജനം
Last Updated:
advertisement
1/17

വെനസ്വേലയില്‍ ആഭ്യന്തരകലാപം ശക്തമാകുന്നു. പ്രസിഡന്റ് മദുറോയുടെ രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്ദോ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
2/17
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ അഞ്ചു ദിവസമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. എണ്ണ സമ്പന്ന രാജ്യത്ത് വൈദ്യുതി ഇല്ലത്തായത് വെനസ്വേലന്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
3/17
രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയതോടെ ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയിലാണ്,
advertisement
4/17
ഇതിനിടെ പൂട്ടിയിട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ജനം വ്യാപകമായി കൊള്ളയടിക്കുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് സുരക്ഷാ സേന പിടികൂടിയിരിക്കുന്നത്.
advertisement
5/17
ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
advertisement
6/17
ഹ്യൂഗോയുടെ കീഴില്‍ സമ്പന്നമായിരുന്ന വെനസ്വേല ഇപ്പോള്‍ ദരിദ്ര രാഷ്ട്രമാണ്.
advertisement
7/17
ജനക്ഷേമ പദ്ധതികളിലൂടേയും നിസ്വാര്‍ഥ സേവനങ്ങളിലൂടേയും ഹ്യൂഗോ ഭരണത്തില്‍ നിന്ന് മദൂരോയുടെ ഭരണത്തിലേക്കെത്തുമ്പോള്‍ രാജ്യം തകര്‍ന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
8/17
2018ല്‍ രാജ്യത്തിന്റെ നാണ്യപെരുപ്പം 800 ശതമാനമായാണ് ഉയര്‍ന്നത്. ജി.ഡി.പി. 35 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടയിലാണ് ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ വലയ്ക്കുന്നത്.
advertisement
9/17
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി.
advertisement
10/17
ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് ഗ്വീഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
advertisement
11/17
ഗ്വീഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്.
advertisement
12/17
ഇതിനിടെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ രംഗത്തെത്തി.
advertisement
13/17
അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.
advertisement
14/17
അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വെനസ്വേലന്‍ മണ്ണില്‍ തുടരുന്നത് രാജ്യത്തെ സമാധാനവും ഐക്യതയും സ്ഥിരതയും ഇല്ലാതാക്കുമെന്ന് അറീസ ട്വിറ്ററില്‍ കുറിച്ചു.
advertisement
15/17
വെനസ്വേലയില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
advertisement
16/17
മദുറോക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ വെനസ്വേലയില്‍ തുടരുകയായിരുന്നു.
advertisement
17/17
ആഭ്യന്തര കലാപത്തെ തുടർന്ന് പൊതു ഗതാഗതം സതംഭിച്ചു, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ചികിത്സക്ക് എത്തുന്നില്ല, പല ആശുപത്രികളും എമര്‍ജന്‍സി ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെനസ്വേലയില്‍ നിന്നും പുറത്തു വരുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Photos/
വെനസ്വേലയില്‍ ആഭ്യന്തരകലാപം രൂക്ഷം; സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് ജനം