പാർലെ-ജി മന്ദിർ; 20 കിലോ പാർലെ-ജി ബിസ്‌ക്കറ്റ് കൊണ്ട് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക
- Published by:Vishnupriya S
- news18-malayalam
Last Updated:
അഞ്ച് ദിവസമെടുത്താണ് അയോധ്യ ക്ഷേത്രത്തിന്റെ ബിസ്‌ക്കറ്റ് മാതൃക തയാറാക്കിയത്
advertisement
1/7

പാർലെ-ജി ബിസ്കറ്റ് ഉപയോഗിച്ച് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ ദുർഗാപൂര്‍ സ്വദേശി ഛോട്ടൻ ഘോഷാണ് ഈ മാതൃക നിർമ്മിച്ചത്.
advertisement
2/7
അഞ്ച് ദിവസമെടുത്ത് 20 കിലോ പാർലെ-ജി ബിസ്കറ്റ് ഉപയോഗിച്ചാണ് അയോധ്യ ക്ഷേത്രത്തിന്റെ ബിസ്‌ക്കറ്റ് മാതൃക തയാറാക്കിയത്. നാലടി വലുപ്പത്തിലാണ് മാതൃക നിർമ്മിച്ചത്.
advertisement
3/7
തെർമോകോളുകൾ, പ്ലൈവുഡ്, ഗ്ലൂ-ഗൺ, ബിസ്‌ക്കറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഈ മാതൃക നിർമ്മിച്ചത്.
advertisement
4/7
ഇതാദ്യമായല്ല ഘോഷ് ഇത്തരത്തിൽ ഒരു മാതൃക നിർമ്മിക്കുന്നത്. മുമ്പ്, ഐഎസ്ആർഒയിക്ക് ആദരമായി ചന്ദ്രയാൻ -3 ന്‍റെ പകർപ്പും ഘോഷ് നിർമ്മിച്ചിരുന്നു.
advertisement
5/7
നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുന്നത്.
advertisement
6/7
ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക.
advertisement
7/7
ലോകത്തിലെ പല മേഖലകളിൽ നിന്നുള്ള മഹത് വ്യക്തികൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.
മലയാളം വാർത്തകൾ/Photogallery/Ram Mandir/
പാർലെ-ജി മന്ദിർ; 20 കിലോ പാർലെ-ജി ബിസ്‌ക്കറ്റ് കൊണ്ട് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക