രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്
advertisement
1/21

വളരെ അപ്രതീക്ഷിതമായാണ് വിരമിച്ച ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രഖ്യാപിച്ചത്.എന്നാൽ തിരിച്ചു വരവിൽ ന്യൂസിലൻഡിനെയല്ല മറിച്ച് സമോവയെയാണ് പ്രതിനിധീകരിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിനായാണ് റോസ്ടെയ്ലർ സമോവയ്ക്ക് വേണ്ടി കളിക്കുന്നത്. 41 കാരനായ ടെയ്‌ലർ 2006 മാർച്ച് മുതൽ 2022 ജനുവരി വരെ 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. റോസ് ടെയ്ലറെ പോലെ രണ്ട് വ്യത്യസ്ത ടി20 ടീമുകൾക്കായി കളിച്ച 20 ക്രിക്കറ്റ് കളിക്കാർ ഏതൊക്കെയാണെന്ന് പരിശോധിക്കാം
advertisement
2/21
എഡ് ജോയ്‌സ് തന്റെ അന്താരാഷ്ട്ര കരിയറിൽ ഇംഗ്ലണ്ടിനും (2006-07 ൽ 2 ടി20 മത്സരങ്ങൾ) അയർലൻഡിനും (2012 മുതൽ 2014 വരെ 16 ടി20 മത്സരങ്ങൾ) വേണ്ടി കളിച്ചു. (AFP ഫോട്ടോ)
advertisement
3/21
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി 2008 നും 2017 നും ഇടയിൽ ഓസ്ട്രേലിയയ്ക്കും (3 ടി20 മത്സരങ്ങൾ) ന്യൂസിലൻഡിനും (29 ടി20 മത്സരങ്ങൾ) കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
4/21
2009 നും 2010 നും ഇടയിൽ ഇടംകൈയ്യൻ പേസർ ഡിർക്ക് നാനെസ് നെതർലാൻഡ്‌സിനെയും (2 ടി20 മത്സരങ്ങൾ) ഓസ്‌ട്രേലിയയെയും (15 ടി20 2 ടി20 മത്സരങ്ങൾ) പ്രതിനിധീകരിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
5/21
2009 നും 2013 നും ഇടയിൽ ഫാസ്റ്റ് ബൗളർ ബോയ്ഡ് റാങ്കിൻ 50 ടി20 മത്സരങ്ങൾ കളിച്ചു - അയർലൻഡിനായി 48 ഉം ഇംഗ്ലണ്ടിനായി 2 ഉം. (AFP ഫോട്ടോ)
advertisement
6/21
ഓൾറൗണ്ടർ റോളോഫ് വാൻ ഡെർ മെർവിന്റെ ടി20 അന്താരാഷ്ട്ര കരിയർ 16 വർഷമായിരുന്നു. ഇതിനിടയിൽ രണ്ട് രാജ്യങ്ങളെ അദ്ദേഹം പ്രധിനിധീകരിച്ചു - ദക്ഷിണാഫ്രിക്ക (13 ടി20മത്സരങ്ങൾ ), നെതർലാൻഡ്‌സ് (54 ടി20 മത്സരങ്ങൾ) (എഎഫ്‌പി ഫോട്ടോ)
advertisement
7/21
ന്യൂസിലൻഡ് ടി20 ടീമുകളിൽ സ്ഥിരമായി കളിക്കുന്നതിനു മുമ്പ്, മാർക്ക് ചാപ്മാൻ ഹോങ്കോങ്ങിനു വേണ്ടി കളിച്ചിട്ടുണ്ട്. ഹോങ്കോങ്ങിനായി 19 ടി20 മത്സരങ്ങൾ അദ്ദേഹം കളിച്ചു. ഇതുവരെ 71 ടി20 മത്സരങ്ങളിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ചു. (AFP ഫോട്ടോ)
advertisement
8/21
2008 നും 2021 നും ഇടയിൽ സേവ്യർ മാർഷൽ തന്റെ അന്താരാഷ്ട്ര കരിയറിൽ 20 ടി20 മത്സരങ്ങൾ കളിച്ചു - വെസ്റ്റ് ഇൻഡീസിനായി ആറ് മത്സരങ്ങളും യുഎസ്എയ്ക്കായി 14 മത്സരങ്ങളും. (എഎഫ്‌പി ഫോട്ടോ)
advertisement
9/21
ഫാസ്റ്റ് ബൗളറായ ഇസത്തുള്ള ദൗലത്‌സായി 2012 ൽ അഫ്ഗാനിസ്ഥാനു വേണ്ടി നാല് ടി20 മത്സരങ്ങൾ കളിച്ചു, പിന്നീട് 2019 നും 2020 നും ഇടയിൽ ജർമ്മനിയെ പ്രതിനിധീകരിച്ച് 12 ടി20 മത്സരങ്ങളിൽ പങ്കെടുത്തു. (AFP ഫോട്ടോ)
advertisement
10/21
2019 ൽ ഹെയ്ഡൻ വാൽഷ് യുഎസ്എയ്ക്കായി 18 ടി20 മത്സരങ്ങൾ കളിച്ചു. ഇപ്പോൾ അദ്ദേഹം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുന്നു, അവർക്കായി 31 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. (എഎഫ്‌പി ഫോട്ടോ)
advertisement
11/21
ഓൾറൗണ്ടർ ഡേവിഡ് വീസെ തന്റെ മൂന്ന് വർഷത്തെ ദക്ഷിണാഫ്രിക്കൻ കരിയറിൽ (2013-2016) 20 ടി20 മത്സരങ്ങൾ കളിച്ചു. 2021 മുതൽ 2024 വരെ നമീബിയയ്ക്ക് വേണ്ടി 34 ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചു. (AFP ഫോട്ടോ)
advertisement
12/21
2021-ൽ ഇറ്റലിക്ക് വേണ്ടി ആറ് ടി20 മത്സരങ്ങളിൽ കളിക്കുന്നതിന് മുമ്പ്, ഫാസ്റ്റ് ബൗളർ ജേഡ് ഡെർൺബാക്ക് ഇംഗ്ലണ്ടിനായി 34 ടി20 മത്സരങ്ങൾ (2011-2014) കളിച്ചു. (AFP ഫോട്ടോ)
advertisement
13/21
2009 ൽ ഇംഗ്ലണ്ടിനായി ഒരു ടി20 മത്സരം മാത്രമാണ് ഫാസ്റ്റ് ബൗളർ അംജദ് ഖാൻ കളിച്ചത്. പിന്നീട് ഡെൻമാർക്കിനു വേണ്ടി എട്ട് മത്സരങ്ങൾ കൂടി കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
14/21
റസ്റ്റി തെറോൺ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും (2010-2012) യുഎസ്എയ്ക്കു വേണ്ടിയും (2021-2022) 9 ടി20 മത്സരങ്ങൾ വീതം കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
15/21
ഓൾറൗണ്ടർ മൈക്കൽ റിപ്പൺ 2013 മുതൽ 2018 വരെ നെതർലൻഡ്‌സിനായി 18 ടി20 മത്സരങ്ങൾ കളിച്ചതിനു ശേഷം 2022 ൽ ന്യൂസിലഡിന് വേണ്ടി ഒരു ടി20 മത്സരം കളിച്ചു. (AFP ഫോട്ടോ)
advertisement
16/21
ഡാനിയേൽ ജാക്കിയൽ സിംബാബ്‌വെയ്ക്കായി രണ്ട് ടി20 മത്സരങ്ങളിൽ കളിച്ചു. ശേഷം മലാവി ദേശീയ ടീമിലേക്ക് മാറി, ഇതുവരെ 39 ടി20 മത്സരങ്ങളിൽ അവർക്കായി കളിച്ചിട്ടുണ്ട്. (ഫോട്ടോ: ഇൻസ്റ്റഗ്രാം)
advertisement
17/21
2022 ൽ ഓസ്ട്രേലിയയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, വമ്പൻ ഹിറ്ററായ ടിം ഡേവിഡ് സിംഗപ്പൂരിനായി ടി20 മത്സരങ്ങൾ കളിച്ചു (2019-2020 കാലയളവിൽ 14 മത്സരങ്ങൾ) തുടർന്ന് ഓസ്ട്രേലിയൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ ഡേവിഡ് 46 ടി20 മത്സരങ്ങൾ അവർക്കായി കളിച്ചിട്ടുണ്ട്. (AFP ഫോട്ടോ)
advertisement
18/21
കോണർ സ്മിത്ത് (വലത്) 2021 ൽ ഐൽ ഓഫ് മാൻ ടീമിനായി നാല് ടി20 മത്സരങ്ങൾ കളിച്ചതിനു ശേഷം മൂന്ന് മത്സരങ്ങളിൽ മലേഷ്യയെ പ്രതിനിധീകരിച്ചു. (ഫോട്ടോ ഇൻസ്റ്റഗ്രാം)
advertisement
19/21
ഓൾറൗണ്ടർ കോറി ആൻഡേഴ്‌സൺ ന്യൂസിലൻഡിനായി 31 ടി20 മത്സരങ്ങളും (2012-2018) യുഎസ്എയ്ക്കായി 11 ടി20 മത്സരങ്ങളും (2024) കളിച്ചു. (എപി ഫോട്ടോ)
advertisement
20/21
നിതീഷ് കുമാർ കാനഡയ്ക്കും (2012-2019) യുഎസ്എയ്ക്ക് (2024) വേണ്ടി 18 മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. (എപി ഫോട്ടോ)
advertisement
21/21
2025 ൽ നൈജീരിയയ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങുന്നതിന് മുമ്പ് ഡേവിഡ് അങ്ക്ര ഘാനയ്ക്ക് വേണ്ടി നാല് ടി20 മത്സരങ്ങൾ (2019) കളിച്ചിട്ടുണ്ട്, ഇതുവരെ മൂന്ന് മത്സരങ്ങൾ ഘാനയ്ക്കായി കളിച്ചിട്ടുണ്ട്. (ഫോട്ടോ; ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Sports/
രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ