TRENDING:

Deepika Kumari and Atanu Das | അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി

Last Updated:
ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു.
advertisement
1/6
Deepika Kumari and Atanu Das | അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാ
ജാര്‍ഖണ്ഡ്: രാജ്യാന്തര വേദികളില്‍ രാജ്യത്തിനായി മെഡലുകള്‍ വാരിക്കൂട്ടിയ അമ്പെയ്ത്ത് താരങ്ങളായ അതാനു ദാസും ദീപിക കുമാരിയും വിവാഹിതരായി. റാഞ്ചിയിലെ മൊറാബാദിയില്‍ വെച്ച് ആര്‍ഭാടരഹിതമായാണ് വിവാഹം നടന്നത്.
advertisement
2/6
ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ആകെ 60 ക്ഷണക്കത്തുകള്‍ മാത്രമാണ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
advertisement
3/6
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഇരുവര്‍ക്കും ആശംസയേകാനെത്തി. ശാരീരിക അകലം കൃത്യമായി പാലിച്ച് 50 പേരടങ്ങുന്ന രണ്ട് ബാച്ചുകളായാണ് വിവാഹത്തിനെത്തിയവരെ വേര്‍തിരിച്ചത്. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായിരുന്നു. തിരക്ക് ഒഴിവാക്കാനായി വിവാഹത്തിനെത്തുന്നവര്‍ക്ക് പ്രത്യേക സമയവും നിശ്ചയിച്ചിരുന്നു.
advertisement
4/6
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ആര്‍ച്ചഴേസ് അസോസിയേഷന്‍ ഇന്ത്യ പ്രസിഡന്റുമായ അര്‍ജുന്‍ മുണ്ഡെ ഇരുവര്‍ക്കും ആശംസയേകാനെത്തി. അര്‍ജുന്‍ മുണ്ഡെയാണ് ദീപിക കുമാരിയുടെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയത്. കായിക രംഗത്തെ പ്രമുഖരും ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹ ചടങ്ങിനെത്തിയിരുന്നു.
advertisement
5/6
ദരിദ്ര കുടുംബത്തില്‍ നിന്നും ലോകമറിയുന്ന കായികതാരമായി ഉയർന്നുവന്ന രാജ്യത്തിന്റെ അഭിമാന താരമാണ് ദീപിക കുമാരി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍സില്‍ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലവും നേടിയിട്ടുണ്ട്. രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിനെത്തി.
advertisement
6/6
കൊല്‍ക്കത്ത സ്വദേശിയായ അതാനും ദാസും ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാണ്. പുരുഷന്മാരുടെ റികര്‍വ് ടീം അംഗമാണ് അതാനു ദാസ്. നേരത്തെ 2013ല്‍ ദീപികയ്‌ക്കൊപ്പം ലോകകപ്പ് മിക്‌സഡ് കിരീടം നേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
Deepika Kumari and Atanu Das | അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories