ആറു വർഷത്തിന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഒന്നാമതായി അർജന്റീന; മൂന്നാമതായി ബ്രസീൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്.
advertisement
1/5

ഫിഫ ഫുട്ബോൾ റാങ്കിങ് ഒന്നാമതെത്തി ലോക ജേതാക്കളായ അർജന്റീന. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
advertisement
2/5
ആറ് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. പോയിന്റ് നിലയിൽ നിന്നും 2.55 പോയിന്റുകൾ ഉയർന്ന് 1840.93 പോയിന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
advertisement
3/5
രാജ്യാന്തര ഇടവേളയിൽ പാനമക്ക് എതിരെയും കുറകാവോക്ക് എതിരെയും മികച്ച വിയോജയങ്ങൾ ടീം നേടിയിരുന്നതും റാങ്കിങ് ഉയരാൻ കാരണമായി.
advertisement
4/5
15.06 പോയിന്റുകൾ ഉയർന്ന് ഫ്രാൻസിന് രണ്ടാമെത്താൻ സാധിച്ചപ്പോൾ ബ്രസീലിനു കുറഞ്ഞത് 6.56 പോയിന്റുകളാണ്.കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയോട് തോറ്റത് ബ്രസീലിനു തിരിച്ചടിയായി.
advertisement
5/5
ഡിസംബർ 18 ന് നടന്ന ലോകകപ്പിൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനിയൻ ടീം ഫ്രാൻസിനെതിരെ 4-2 നാണ് വിജയം നേടിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
ആറു വർഷത്തിന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഒന്നാമതായി അർജന്റീന; മൂന്നാമതായി ബ്രസീൽ