Haris Rauf: യുദ്ധവിമാനം പറന്നുയരുന്നു, നിലം പൊത്തുന്നു; ഇന്ത്യൻ കാണികളെ പ്രകോപിപ്പിച്ച് പാക് താരത്തിന്റെ '6-0' ആംഗ്യം
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയ്ക്കെതിരെ അർധസെഞ്ചുറി തികച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് ‘വെടിവച്ച’പാക്ക് താരം സാഹിബ്സാദ ഫർഹാന്റെ ആഘോഷത്തിനു ശേഷം ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മറ്റൊരു താരവും പ്രകോപനപരമായ ആംഗ്യവുമായി കളത്തിലുണ്ടായിരുന്നു
advertisement
1/7

ഏഷ്യാ കപ്പ് 2025ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് തിരിച്ചടികൾ തുടരുന്നു. ഇന്ത്യക്കെതിരെ തുടർച്ചയായി രണ്ടാം മത്സരത്തിലും പാകിസ്ഥാൻ തോറ്റു. ഗ്രൂപ്പ് മത്സരത്തിൽ ദയനീയമായി തോറ്റ പാകിസ്ഥാൻ, സൂപ്പർ 4-ൽ വീണ്ടും ഇന്ത്യയോട് പരാജയപ്പെട്ടു.
advertisement
2/7
സൂപ്പർ 4 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 വിക്കറ്റിനാണ് തകർത്തത്. ഈ മത്സരത്തിൽ പാക് ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളർമാർ മോശം പ്രകടനമാണ് നടത്തിയത്. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗിനിടെ, ഹാരിസ് റൗഫ് ഇന്ത്യൻ കളിക്കാർക്കെതിരെ വാഗ്വാദം നടത്തുകയും, ഒരു വിവാദ ആംഗ്യം കാണിക്കുകയും ചെയ്തത് ആരാധകരുടെ രോഷത്തിന് കാരണമായി.
advertisement
3/7
ഇന്ത്യൻ ബാറ്റിംഗിനിടെ അഭിഷേക് ശർമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട റൗഫ്, പിന്നീട് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോൾ ഇന്ത്യൻ ആരാധകർ "കോഹ്‌ലി, കോഹ്‌ലി" എന്ന് ആർത്തുവിളിച്ചു. ഇതിൽ ക്ഷമ നശിച്ച റൗഫ് 6-0 എന്ന ആംഗ്യം കാണിച്ചു. ഇത് ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
advertisement
4/7
ഹസ്തദാന വിവാദത്തിന് ശേഷം പാകിസ്ഥാൻ കളിക്കാർ 6-0 എന്ന ആംഗ്യത്തെ ഒരു ആയുധമായി ഉപയോഗിക്കുകയായിരുന്നു. ഇതിനു പിന്നിൽ പാകിസ്ഥാൻ സൈന്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അതിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം സിദ്ര അമിനും സമാനമായ ആംഗ്യം കാണിച്ചിരുന്നു.
advertisement
5/7
6-0 എന്ന ആംഗ്യത്തിന്റെ അർത്ഥം എന്താണെന്ന് നോക്കാം. പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടി നടത്തിയിരുന്നു. എന്നാൽ, ഈ ഓപ്പറേഷനിൽ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാക് കളിക്കാർ ഇങ്ങനെയൊരു ആംഗ്യം കാണിക്കുന്നത്. "നിങ്ങളുടെ 6 യുദ്ധവിമാനങ്ങൾ ഞങ്ങൾ തകർത്തു, നിങ്ങൾ ഒന്നുപോലും തകർത്തില്ല" എന്ന് പരിഹസിക്കുകയാണ് അവർ.
advertisement
6/7
ഏഷ്യാ കപ്പ് 2025-ലെ ഗ്രൂപ്പ് മത്സരത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രാഷ്ട്രീയ പ്രസ്താവന നടത്തിയെന്ന് പാക് കളിക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ സ്വന്തം കളിക്കാരനായ റൗഫ് കാണിച്ച ഈ ആംഗ്യത്തെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളത്? നുണകളെ സത്യമെന്ന് പ്രചരിപ്പിക്കുക എന്നത് പാകിസ്ഥാന്റെ പ്രധാന ജോലിയാണ്. ഇന്ത്യയോട് തോൽക്കുമ്പോഴെല്ലാം, ആരാധകരുടെ ശ്രദ്ധ മാറ്റാൻ പാക് ക്രിക്കറ്റ് ടീം ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നു.
advertisement
7/7
ഗ്രൂപ്പ് ഘട്ടത്തിൽ ദയനീയമായി തോറ്റപ്പോൾ തങ്ങളുടെ ദൗർബല്യങ്ങളും പരാജയങ്ങളും മറച്ചുവെക്കാൻ ഹസ്തദാന വിവാദത്തെ അവർ വലുതാക്കി. ഇപ്പോൾ സൂപ്പർ 4-ൽ തോറ്റപ്പോൾ 6-0 എന്ന പുതിയ വിവാദം തുടങ്ങി. പാക് ആരാധകരും ഇതേ രീതിയിലാണ്. സോഷ്യൽ മീഡിയയിൽ റൗഫിന്റെ ആംഗ്യം അവർ വൈറലാക്കുന്നു. മത്സരം തോറ്റെങ്കിലും ഈ വീഡിയോ ഷെയർ ചെയ്ത് തങ്ങളാണ് വിജയിച്ചതെന്ന മട്ടിൽ അവർ ആഘോഷിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Sports/
Haris Rauf: യുദ്ധവിമാനം പറന്നുയരുന്നു, നിലം പൊത്തുന്നു; ഇന്ത്യൻ കാണികളെ പ്രകോപിപ്പിച്ച് പാക് താരത്തിന്റെ '6-0' ആംഗ്യം