TRENDING:

കോബി ബ്രയന്റ്: ബാസ്കറ്റ് ബോൾ ചരിത്രത്തിലെ ഇതിഹാസ താരം ഇനി ഓര്‍മ

Last Updated:
2016ലാണ് രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ കോബി അവസാനിപ്പിച്ചത്
advertisement
1/7
കോബി ബ്രയന്റ്: ബാസ്കറ്റ് ബോൾ ചരിത്രത്തിലെ ഇതിഹാസ താരം ഇനി ഓര്‍മ
അമേരിക്കൻ ബാസ്കറ്റ്ബോൾ ലീഗായ എൻ ബി എയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കോബി ബ്രയന്റ്. രണ്ട് തവണ ഒളിംപിക്സസ് സ്വർണം നേടിയ കോബി, 2016ൽ വിരമിച്ച ശേഷവും ബാസ്കറ്റ്ബോൾ രംഗത്ത് സജീവമായിരുന്നു
advertisement
2/7
മാജിക് ജോൺസൺ, മൈക്കൽ ജോർദാൻ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ചേർത്തുവക്കാവുന്ന താരമാണ് കോബി ബ്രയന്റ്.
advertisement
3/7
എൻബിഎ മുൻ താരം ജോ ബ്രയന്റിന്റെ മകനായ കോബി ഹൈസ്കൂൾ കാലത്ത് തന്നെ ലീഗിന്റെ ഭാഗമായി . 1997ലെ ഡ്രാഫ്റ്റിൽ കോബിയെ സ്വന്തമാക്കിയ ലോസ് ഏഞ്ചഴ്സ് ലേക്കേഴ്സിന് വേണ്ടത്തന്നെ കരിയറിൽ ഉടനീളം കളിച്ചു. 5 തവണ എൻ ബി എ കിരീടം നേടി. 2008ൽ മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരം.
advertisement
4/7
18 തവണ ഓൾ സ്റ്റാർ ടീമിലും 15 തവണ ഓൾ എൻബിഎ ടീമിലും ഉൾപ്പെട്ട കിംഗ് കോബി, 2008 ബിജിംഗ് ഒളിംപിക്സിലും 2012 ലണ്ടൻ ഒളിംപിക്സിലും സ്വർണം നേടിയ അമേരിക്കൻ ടീമിൽ അംഗമായിരുന്നു.
advertisement
5/7
എൻബിഎ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മൂന്നാമത്തെ താരമെന്ന കോബി ബ്രയന്റിന്റെ റെക്കോർഡ് ഇക്കഴിഞ്ഞ ആഴ്ചയാണ് ലെബ്രോൺ ജെയിംസ് തകർക്കുന്നത്. ഇതിനുള്ള അഭിനന്ദനമാണ് കോബിയുടെ ഒടുവിലത്തെ ട്വീറ്റ്. 2016ലാണ് രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ കോബി അവസാനിപ്പിച്ചത് അവസാന മത്സരത്തിൽ 60 പോയിന്റും 8 റീബൌണ്ടും നേടി ബാസ്കറ്റ്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു.
advertisement
6/7
2003ൽ കോബിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നെങ്കിലും 2004ൽ വെറുതെവിട്ടു. 2018ൽ ഡിയർ ബാസ്കറ്റ്ബോൾ എന്ന ഹ്രസ്വ അനിമേഷൻ ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരവും ഇതിഹാസ താരത്തെ തേടിയെത്തി.
advertisement
7/7
ബാസ്കറ്റ്ബോളിലെ പുതിയ പ്രതിഭകൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകാൻ എന്നും മുന്നിലുണ്ടായിരുന്ന മഹാനായ കളിക്കാരനെയാണ് കായിക ലോകത്തിന് നഷ്ടമായിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
കോബി ബ്രയന്റ്: ബാസ്കറ്റ് ബോൾ ചരിത്രത്തിലെ ഇതിഹാസ താരം ഇനി ഓര്‍മ
Open in App
Home
Video
Impact Shorts
Web Stories