IPL: ധോണി ആരാധകരെ ആഹ്ളാദിപ്പിൻ; 'അൺക്യാപ്ഡ്' നിയമം തിരികെ വരുന്നു; ചെറിയ തുക മുടക്കി ചെന്നൈയ്ക്ക് താരത്തെ ടീമിൽ നിലനിര്‍ത്താം
- Published by:Rajesh V
- news18-malayalam
Last Updated:
Chennai Super Kings: നിയമം തിരികെ വരുന്നതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ഒരു അൺക്യാപ്പ്ഡ് കളിക്കാരനായി നിലനിർത്താൻ സിഎസ്‌കെയെ അനുവദിക്കുകയും താരലേലത്തിൽ കൂടുതൽ തുക ചെലവിടാൻ സാധിക്കുകയും ചെയ്യും.
advertisement
1/8

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2025 പതിപ്പിന് മുന്നോടിയായി, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കളിക്കാരെ അഞ്ച് വർഷത്തേക്ക് അൺകാപ്പ്ഡ് വിഭാഗത്തില്‍ ഉൾപ്പെടുത്തുന്ന നിയമം തിരികെ കൊണ്ടുവരാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. (Picture Credit: BCCI)
advertisement
2/8
ഐപിഎൽ ആദ്യ സീസൺ മുതൽ നിലനിന്നിരുന്ന നിയമം, ആരും ഉപയോഗിക്കാത്തതിനാൽ 2021ല്‍ ഒഴിവാക്കുകയായിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളും ബിസിസിഐയും തമ്മിൽ കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) മാനേജ്‌മെന്റ് ഈ നിയമം തിരികെ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തിയതോടെയാണ് ഇതു വീണ്ടും ചർച്ചയായത്. (Photo by Deepak Malik / Sportzpics for IPL)
advertisement
3/8
എന്നാൽ, ജൂലൈ 31 ന് നടന്ന കൂടിക്കാഴ്ചയിൽ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് സിഎസ്‌കെയുടെ നിർദ്ദേശത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് വിവരം. എന്നാൽ ഈ നിയമം തിരികെ കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
advertisement
4/8
നിയമം തിരികെ വരുന്നതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ഒരു അൺക്യാപ്പ്ഡ് കളിക്കാരനായി നിലനിർത്താൻ സിഎസ്‌കെയെ അനുവദിക്കുകയും താരലേലത്തിൽ കൂടുതൽ തുക ചെലവിടാൻ സാധിക്കുകയും ചെയ്യും.
advertisement
5/8
'നിയമം തിരികെ വരാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞ മാസം നടന്ന മീറ്റിംഗിൽ ഇത് വിശദമായി ചർച്ച ചെയ്തു. കളിക്കാരുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരുമ്പോൾ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരും'- ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി.
advertisement
6/8
നിയമം തിരിച്ചുവന്നാല്‍ 4 കോടി രൂപക്ക് ധോണിയെ ചെന്നൈയ്ക്ക് നിലനിർത്താൻ സാധിക്കും. 2022ലെ മെഗാ ലേലത്തിന് മുന്നോടിയായി 12 കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ നിലനിർത്തിയത്.
advertisement
7/8
ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് ക്യാപ്റ്റൻസി റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയ ധോണി സീസൺ മുഴുവൻ കളിച്ചു. 220.55 സ്‌ട്രൈക്ക് റേറ്റിൽ 161 റൺസാണ് താരം നേടിയത്. പലകളികളിലും ഏറെ പന്തുകൾ ബാക്കിയില്ലാത്ത അവസരങ്ങളിലാണ് ധോണി ക്രീസിലേക്കെത്തിയത്.
advertisement
8/8
അധികം പന്തുകൾ ശേഷിക്കാതിരുന്നപ്പോൾ അദ്ദേഹം പൊതുവെ ബാറ്റ് ചെയ്യാൻ ഇറങ്ങുമായിരുന്നു, എന്നാൽ നേരിട്ട 73 പന്തുകളിൽ നന്നായി റണ്‍സ് നേടാൻ ധോണിക്ക് കഴിഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
IPL: ധോണി ആരാധകരെ ആഹ്ളാദിപ്പിൻ; 'അൺക്യാപ്ഡ്' നിയമം തിരികെ വരുന്നു; ചെറിയ തുക മുടക്കി ചെന്നൈയ്ക്ക് താരത്തെ ടീമിൽ നിലനിര്‍ത്താം