TRENDING:

Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം

Last Updated:
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളുമാണ് മാലിക്കിനും സാനിയയ്ക്കും തമ്മിൽ കാണുന്നതിന് വിനയായിരിക്കുന്നത്.
advertisement
1/7
Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം
ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഭാര്യ സാനിയ മിർസയേയും കുഞ്ഞിനേയും കാണാൻ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന് ഇനിയും കാത്തിരിക്കേണ്ടി വരും.
advertisement
2/7
ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താൻ ടീമിൽ അംഗമായിരുന്ന മാലിക്കിന് ഭാര്യയേയും കുഞ്ഞിനേയും കാണാനുള്ള അവസരമൊരുക്കുന്നതിനായി ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിൽ മാലിക്കിന് ഇളവ് നൽകിയിരുന്നു.
advertisement
3/7
എന്നാൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും മാലിക്കിന് വിനയായിരിക്കുകയാണ്. നിലവിലെ യാത്രാ നിരോധനം നീങ്ങിയാൽ മാത്രമേ മാലിക്കിന് ഇന്ത്യയിലേക്ക് എത്താൻ കഴിയുകയുള്ളൂ.
advertisement
4/7
പാക് ടീം പരമ്പരയ്ക്കായി കഴിഞ്ഞമാസം ഇംഗ്ലണ്ടിലേക്ക് പോയി. മാലിക്ക് ഹൈദരാബാദിലുള്ള സാനിയയേയും കുഞ്ഞിനേയും കണ്ടശേഷം ജൂലൈ 24-ന് ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേർന്നാൽ മതിയെന്നായിരുന്നു ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. ഇത് ഓഗസ്റ്റിലേക്ക് മാലിക്കിന് നീട്ടി നൽകി.
advertisement
5/7
ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി. ഇതോടെ മാലിക്കിന് നിശ്ചയിച്ച സമയത്ത് ഹൈദരാബാദിൽ എത്തി സാനിയയെയും കുഞ്ഞിനെയും കാണാൻ കഴിഞ്ഞില്ല.
advertisement
6/7
ആറു മാസത്തോളമായി സാനിയയും മാലിക്കും തമ്മിൽ കട്ടിണ്ട്. എന്ന് മാലിക്കിനെ ഇനി കാണാൻ കഴിയുമെന്ന് അറിയില്ലെന്ന് സാനിയ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
7/7
മാലിക്ക് പാകിസ്ഥാനിലും താൻ ഇന്ത്യയിലുമാണെന്നും മകൻ ഇഷാന് എന്ന് അവന്റെ അച്ഛനെ കാണാനാകുമെന്ന് അറിയില്ലെന്ന് സാനിയ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories