Ruturaj Gaikwad| ചെന്നൈ താരം ഋതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാകുന്നു; വധുവും ക്രിക്കറ്റർ
- Published by:Rajesh V
- news18-malayalam
Last Updated:
മഹാരാഷ്ട്ര വനിത ക്രിക്കറ്റ് താരമായ പൂനെ സ്വദേശിയായ 24കാരി ഉത്കർഷ പവാറാണ് പ്രതിശ്രുത വധു. വലംകൈയൻ ബാറ്ററും പേസറുമാണ് ഉത്കർഷ
advertisement
1/5

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാകുന്നു. മഹാരാഷ്ട്ര വനിത ക്രിക്കറ്റ് താരമായ പൂനെ സ്വദേശിയായ 24കാരി ഉത്കർഷ പവാറാണ് പ്രതിശ്രുത വധു. വലംകൈയൻ ബാറ്ററും പേസറുമാണ് ഉത്കർഷ. നിലവിൽ പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ (ഐഎൻഎഫ്എസ്) വിദ്യാർത്ഥിനിയാണ്.
advertisement
2/5
ഐപിഎൽ ഫൈനലിന് ശേഷം ചെന്നൈ താരങ്ങൾ കുടുംബത്തോടൊപ്പം ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഇതിനിടെ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം നിൽക്കുന്ന പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. ‘എന്റെ ജീവിതത്തിലെ വിവിഐപികൾ’ എന്ന കുറിപ്പോടെ പ്രതിശ്രുത വധുവിനും ക്യാപ്റ്റൻ എം എസ് ധോണിക്കും ഒപ്പമുള്ള ചിത്രവും ഗെയ്ക്‌വാദ് പങ്കുവെച്ചിരുന്നു.
advertisement
3/5
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഗെയ്‌ക്‌വാദിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി ഉൾപ്പെടെത്തിയിരുന്നു. എന്നാൽ, ജൂൺ മൂന്നിന് വിവാഹിതനാകുന്നതിനാൽ ടീമിനൊപ്പം ചേരാൻ കഴിയില്ലെന്ന് താരം അറിയിച്ചതിനാൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിനെ പകരക്കാരനായി ടീമിലുൾപ്പെടുത്തി. ജൂൺ ഏഴ് മുതൽ 12 വരെ ലണ്ടനിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ നടക്കുന്നത്. ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
advertisement
4/5
പൂനെ സ്വദേശിയായ ഋതുരാജ് ഗെയ്‌ക്‌വാദ് സീസണിൽ ചെന്നൈക്കായി 590 റൺസാണ് അടിച്ചെടുത്തത്. ചെന്നൈ ഐപിഎൽ കിരീടം നേടിയ 2021ൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ഗെയ്‌ക്‌വാദായിരുന്നു.
advertisement
5/5
നിലവിൽ മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. 27കാരനായ ഗെയ്‌ക്‌വാദും ഉത്‌കർഷയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Ruturaj Gaikwad| ചെന്നൈ താരം ഋതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാകുന്നു; വധുവും ക്രിക്കറ്റർ