ഡാരില്‍ മിച്ചൽ; 48 വർഷത്തിനു ശേഷം ലോകകപ്പിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന ന്യൂസിലന്റ് താരം
- Published by:Naseeba TC
- news18-malayalam
Last Updated:
1975-ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഗ്ലെന്‍ ടര്‍ണറാണ് ആദ്യമായി സെഞ്ചുറി നേടിയത്
advertisement
1/5

ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് ഡാരില്‍ മിച്ചലിന്റെ പ്രകടനമായിരുന്നു.ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ന്യൂസീലന്‍ഡ് താരമെന്ന നേട്ടവും ഇതോടെ ഡാരില്‍ മിച്ചലിനെ തേടിയെത്തി.
advertisement
2/5
ഡാരില്‍ മിച്ചലിന്റെയും രചിൻ രവീന്ദ്രയുടേയും കൂട്ടുകെട്ടിലൂടെയാണ് ഒരു ഘട്ടത്തില്‍ രണ്ടിന് 19 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ കിവീസിനെ 273 റൺസെന്ന പൊരുതാവുന്ന സ്‌കോറലെത്തിച്ചത്.
advertisement
3/5
ലോകകപ്പിൽ ആദ്യ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന് മറ്റൊരു അപൂര്‍വ നേട്ടവും സ്വന്തം പേരിൽ കുറിക്കാനായി. 48 വര്‍ഷത്തിനു ശേഷം ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടുന്ന ന്യൂസീലന്‍ഡ് താരമെന്ന നേട്ടമാണ് ഡാരില്‍ മിച്ചലിനെ തേടിയെത്തിയത്.
advertisement
4/5
1975-ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഗ്ലെന്‍ ടര്‍ണറാണ് ആദ്യമായി സെഞ്ചുറി നേടിയത്. പിന്നീട് മറ്റാർക്കും ഈ നേട്ടത്തിലേക്കെത്താൻ ആയില്ല. മാഞ്ചെസ്റ്ററില്‍ ഇന്ത്യയ്‌ക്കെതിരെ 114 റണ്‍സായിരുന്നു ഗ്ലെന്‍ ടര്‍ണര്‍ നേടിയത്.
advertisement
5/5
എന്നാൽ ഇന്ത്യക്കെതിരെ 127 പന്തില്‍നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 130 റണ്‍സാണ് മിച്ചല്‍ അടിച്ചുകൂട്ടിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു കിവീസ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും മിച്ചലിന് സ്വന്തമായി.
മലയാളം വാർത്തകൾ/Photogallery/Sports/
ഡാരില്‍ മിച്ചൽ; 48 വർഷത്തിനു ശേഷം ലോകകപ്പിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന ന്യൂസിലന്റ് താരം