മെസിയെ പരാഗ്വെ താരം തുപ്പിയോ? സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
പരാഗ്വെ ഫോര്‍വേഡ് അന്റോണിയോ സനാബ്രിയെക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നുവന്നത്
advertisement
1/7

ബ്യൂണസ് അയറിസ്: പരാഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ വിവാദങ്ങളും. മത്സരത്തിനിടെ സൂപ്പർതാരം ലയണൽ മെസിയെ പരാഗ്വെ താരം തുപ്പിയെന്ന ആരോപണം ഉയരുകയാണ്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യം പങ്കുവെച്ച് ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയി. നടക്കുന്നത്.
advertisement
2/7
പരാഗ്വെ ഫോര്‍വേഡ് അന്റോണിയോ സനാബ്രിയെക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നുവന്നത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നാണ് വീഡിയോ ദൃശ്യം വിശദമായി പരിശോധിച്ചപ്പോൾ വ്യക്തമാകുന്നതെന്ന് അധികൃതർ പറയുന്നു.
advertisement
3/7
മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം കളത്തിൽ ഇറങ്ങിയത്. ജൂലിയൻ ആൽവാരസിന് പകരക്കാരനായിട്ടാണ് മെസി കളത്തിൽ ഇറങ്ങിയത്.
advertisement
4/7
മത്സരം അവസാനിക്കാൻ ആറ് മിനിട്ട് ശേഷിക്കെയാണ് വിവാദത്തിന് ആസ്പദമായ സംഭഴം ഉണ്ടായത്. ഒരു ഫൗളിനെ തുടര്‍ന്നുണ്ടായ തര്‍ത്തിന് ശേഷം മെസി തിരിഞ്ഞു നടക്കുകയായിരുന്നു. ഈ സമയം മെസിയുടെ പിന്നിലായിരുന്ന സനാബ്രിയ തുപ്പുന്നതെന്ന സംശയമാണ് വീഡിയോ കണ്ടവരിൽ ഉടലെടുത്തത്. എന്നാൽ ഇത് മെസി കണ്ടില്ല.
advertisement
5/7
മത്സരശേഷം സഹതാരങ്ങൾ മെസിയോട് ഇക്കാര്യം പറഞ്ഞു. ഇതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. 'യഥാർത്ഥത്തിൽ, ഞാനത് കണ്ടില്ല. അയാൾ എനിക്ക് നേരെ തുപ്പുകയായിരുന്നു എന്ന കാര്യം ലോക്കര്‍ റൂമില്‍ വെച്ച് സഹതാരങ്ങളാണ് എന്നോട് പറഞ്ഞത്. '- മെസി പറഞ്ഞു. ആ കുട്ടി ആരാണെന്ന് തനിക്ക് അറിയില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും മെസി പറഞ്ഞു. അതേ സമയം, ഫിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
advertisement
6/7
ഏതായാലും മെസിയെ തുപ്പിയെന്ന വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകർ പരസ്പരം ഏറ്റുമുട്ടുകയാണ്. മെസിയെ തുപ്പിയതാണെന്നും അല്ലെന്നുമുള്ള വാദഗതിക്കാർ തമ്മിലാണ് കൊമ്പുകോർക്കുന്നത്.
advertisement
7/7
അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയെ തോൽപ്പിച്ചു. മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ നിക്കോളസ് ഓട്ടമൻഡിയാണ് അർജന്‍റീനയ്ക്കുവേണ്ടി ഗോൾ നേടിയത്. റോഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ.
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയെ പരാഗ്വെ താരം തുപ്പിയോ? സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നു