TRENDING:

'തല'യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം

Last Updated:
റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് ധോണി
advertisement
1/6
'തല'യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ നായകൻ എം എസ് ധോണിക്ക് ഇന്ന് 42-ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി.
advertisement
2/6
റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ. ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ. ഏത് പ്രതിസന്ധിഘട്ടത്തെയും വളരെ കൂൾ ആയി കൈകാര്യം ചെയ്യുന്ന താരം. അങ്ങനെ പല വിശേഷണങ്ങളുണ്ട് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിക്ക്, ആരാധകരുടെ സ്വന്തം തലക്ക്.
advertisement
3/6
വിക്കറ്റ് കീപ്പര്‍ബാറ്റര്‍മാരുടെ പറുദീസയായി ഇന്ത്യ മാറിയതില്‍ ധോണിയുടെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അത്രയേറെ ചെറുപ്പക്കാരെ ക്രിക്കറ്റിലേക്ക് ആകർഷിക്കാൻ ധോണിയുടെ മികവിന് കഴിഞ്ഞു.
advertisement
4/6
മത്സരം വലിഞ്ഞു മുറുകുന്ന അവസാന ഓവറുകളിൽ ധോണി പലപ്പോഴും അസാധാരണ തീരുമാനങ്ങൾ എടുക്കാറുണ്ട്. പ്രമുഖ ക്രിക്കറ്റ് താരങ്ങളെ പോലും അമ്പരപ്പിക്കാറുള്ള ഇത്തരം തീരുമാനങ്ങളാണ് പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് അടക്കമുള്ള വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ളത്.
advertisement
5/6
ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടെ പ്രിയപ്പെട്ട തല ഉണ്ടാക്കിയ വിടവ് ഇന്നും നികത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ധോണി ആരാധകർ പറയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ധോണിയോളം മികവും സ്ഥിരതയും പുലർത്തുന്ന ഒരു നായകനെ ഇനിയും ഇന്ത്യൻ ക്രിക്കറ്റിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർഥ്യം കൂടിയാണ്.
advertisement
6/6
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ഗോഡ്ഫാദര്‍മാരുടെ പിന്തുണയില്ലാതെ ഓടിക്കയറിയ സക്ഷാൽ എം എസ് ധോണി. എണ്ണിയാൽ തീരാത്തത്ര കളികളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലൂടെ നമ്മളെ വിസ്മയിപ്പിച്ച ധോണിക്കു 42 വയസ്സ് തികയുമ്പോൾ ക്രിക്കറ്റ് പ്രേമികളും ഒന്നാകെ പറയുന്നു, ഹാപ്പി ബർത്ത്ഡേ ധോണി...
മലയാളം വാർത്തകൾ/Photogallery/Sports/
'തല'യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories