Thomas Muller: ജർമൻ താരം തോമസ് മുള്ളർ ബൂട്ടഴിച്ചു; തിരശ്ശീല വീഴുന്നത് 14 വര്‍ഷം നീണ്ട കരിയറിന്
- Published by:Rajesh V
- news18-malayalam
Last Updated:
ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്
advertisement
1/6

ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡറും 2014 ഫിഫ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. സ്വന്തംരാജ്യത്ത് നടന്ന യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ തന്നെ താരം വിരമിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
2/6
ക്വാർട്ടറിൽ സ്പെയിനോടാണ് ജർമനി പരാജയപ്പെട്ടത്. ബയേൺ മ്യൂണിക്ക് താരമായ മുള്ളർ ക്ലബ് ഫുട്ബാളിൽ തുടരും. ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോ കപ്പിൽ പകരക്കാരന്‍റെ റോളിലാണ് താരം കളിക്കാനിറങ്ങിയത്.
advertisement
3/6
യൂറോ കപ്പ് ടൂർണമെന്‍റ് പൂർത്തിയായതിനു പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്. ‘ഇത്രയും കാലം എന്നെ പിന്തുണച്ച ആരാധകര്‍ക്കു നന്ദി. 131 മത്സരങ്ങളിൽനിന്നായി 45 ഗോളുകള്‍ നേടി. ഞാന്‍ ഗുഡ് ബൈ പറയുന്നു. രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ അഭിമാനിക്കുന്നു’ -മുള്ളർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
advertisement
4/6
'എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. 2026 ലോകകപ്പിലേക്കുള്ള ജർമനിയുടെ യാത്രയിൽ കളിക്കാരനായല്ല, ഒരു ആരാധകനെന്ന നിലയിൽ ടീമിനൊപ്പമുണ്ടാകും'- താരം വ്യക്തമാക്കി.
advertisement
5/6
2010 മാർച്ചിൽ അർജന്‍റീനക്കെതിരെയായിരുന്നു മുള്ളറുടെ അരങ്ങേറ്റം. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു. ഈ ലോകകപ്പിൽ പോർചുഗലിനെതിരെ ഹാട്രിക് ഉൾപ്പെടെ 5 ഗോളുകളാണ് താരം നേടിയത്.
advertisement
6/6
ലോകകപ്പിൽ ജർമനിക്കായി 19 മത്സരങ്ങളിൽനിന്ന് 9 ഗോളുകൾ നേടി. മൂന്നു അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്. യൂറോ കപ്പിൽ 12 മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാനായില്ല. രണ്ടു അസിസ്റ്റുകൾ താരത്തിന്‍റെ പേരിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
Thomas Muller: ജർമൻ താരം തോമസ് മുള്ളർ ബൂട്ടഴിച്ചു; തിരശ്ശീല വീഴുന്നത് 14 വര്‍ഷം നീണ്ട കരിയറിന്