അരുണാചലിൽ നിന്നുള്ള ഹില്ലാങ് യാജിക്കിന് ചരിത്ര നേട്ടം; ഏഷ്യൻ ബോഡിബില്ഡിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ടമെഡൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയിൽ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂർണമെന്റിൽ സ്വർണം നേടുന്നത്
advertisement
1/7

അരുണാചൽ പ്രദേശിൽ നിന്നുള്ള ഹില്ലാങ് യാജിക്, 15-ാമത് ദക്ഷിണേഷ്യൻ ബോഡിബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്. ഇന്ത്യയിൽ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂർണമെന്‍റിൽ സ്വർണം നേടുന്നത്. (image: Hillang yajik/ instagram)
advertisement
2/7
അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എക്സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരൺ റിജിജുവും താരത്തെ പ്രശംസിച്ചു. യാജിക്കിന്റെ വിജയം വടക്കുകിഴക്കൻ മേഖലയിലെ പുതിയ തലമുറയിലെ അത്ലറ്റുകൾക്ക് ശാരീരിക കായികരംഗത്ത് മികവ് പുലർത്താൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (image: Hillang yajik/ instagram)
advertisement
3/7
ഒരു രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ സ്വന്തമാക്കുന്ന അരുണാചലിൽ നിന്നുള്ള ആദ്യ വനിതാ ബോഡിബിൽഡിങ് താരമാണ് ഹില്ലാങ് യാജിക്. 'അവരുടെ വ്യക്തിഗത വിജയം മാത്രമല്ല, ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതും ശ്രദ്ധേയമാണ്'- അരുണാചൽ ബോഡിബിൽഡിംഗ് അസോസിയേഷൻ (എബിഎ) പ്രസിഡന്റ് നബാം ട്യൂണ പ്രസ്താവനയിൽ യാജിക്കിന്റെ നേട്ടത്തെ പ്രശംസിച്ചു. (image: Hillang yajik/ instagram)
advertisement
4/7
ഭൂട്ടാൻ ബോഡിബിൽഡിംഗ് അസോസിയേഷൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻഷിപ്പിൽ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടായി. വേൾഡ് ബോഡിബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ഫെഡറേഷനും (WBPF) ഏഷ്യൻ ബോഡിബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ഫെഡറേഷനും (ABPF) അംഗീകരിച്ച ചാമ്പ്യൻഷിപ്പായിരുന്നു ഇത്. (image: Hillang yajik/ instagram)
advertisement
5/7
25 കാരിയായ യാജിക്ക് കഴിഞ്ഞ വർഷം 56-ാമത് ഏഷ്യൻ ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. കൂടാതെ, 15-ാമത് WBPF വേൾഡ് ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും അവർ പങ്കെടുത്തു. (image: Hillang yajik/ instagram)
advertisement
6/7
അരുണാചൽ പ്രദേശിലെ കുറുങ് കുമേയിൽ ജനിച്ച യാജിക്, ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷനും കേരളത്തിലെ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയും നടത്തിയ സെലക്ഷൻ ട്രയൽസിൽ വിജയിച്ചു. സെലക്ഷൻ ട്രയൽ പാസായ ശേഷം, ഏഷ്യൻ ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും 2024 ലെ വേൾഡ് ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും അവർ ഇടം നേടി. (image: Hillang yajik/ instagram)
advertisement
7/7
"കഴിഞ്ഞ വർഷം എനിക്ക് ഒരു അന്താരാഷ്ട്ര മെഡലും നേടാൻ കഴിഞ്ഞില്ല.. നിരാശ തോന്നിയെങ്കിലും ഞാൻ തളർന്നില്ല.. ഇത്തവണ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തു, എന്റെ 110% ഞാൻ നൽകി.. ഈ മെഡൽ ഞാൻ എന്റെ രാജ്യത്തിനും, എന്റെ സംസ്ഥാനമായ അരുണാചലിനും, എന്റെ പരിശീലകനും, ഒടുവിൽ എനിക്കും സമർപ്പിക്കുന്നു.. കൂടുതൽ ചാമ്പ്യൻഷിപ്പുകൾ മുന്നിലുണ്ട്' - ചരിത്ര നേട്ടത്തെ കുറിച്ച് യാജിക് ഇൻസ്റ്റയിൽ കുറിച്ചു. (image: Hillang yajik/ instagram)
മലയാളം വാർത്തകൾ/Photogallery/Sports/
അരുണാചലിൽ നിന്നുള്ള ഹില്ലാങ് യാജിക്കിന് ചരിത്ര നേട്ടം; ഏഷ്യൻ ബോഡിബില്ഡിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ടമെഡൽ