TRENDING:

IPL Mega Auction 2025: 27 കോടിയില്‍ നികുതി കഴിഞ്ഞ് റിഷഭ് പന്തിന് എത്രരൂപ കിട്ടും?

Last Updated:
മെഗാലേലത്തില്‍ 27 കോടിരൂപയ്ക്കാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്
advertisement
1/4
IPL Mega Auction 2025: 27 കോടിയില്‍ നികുതി കഴിഞ്ഞ് റിഷഭ് പന്തിന് എത്രരൂപ കിട്ടും?
ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് റിഷഭ് പന്ത് (Rishabh Pant). മെഗാലേലത്തില്‍ 27 കോടിരൂപയ്ക്കാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിരൂപയ്ക്ക് രംഗത്തെത്തി. എന്നാല്‍ അതെല്ലാം നിഷ്പ്രഭമാക്കി 27 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ സ്വന്തമാക്കുകയായിരുന്നു
advertisement
2/4
മൂന്ന് വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് ഐപിഎല്‍ 2025 ലേലത്തില്‍ താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്നത്. ഈ മൂന്ന് വര്‍ഷക്കാലയളവിലേക്കുള്ള തുകയാണ് ഫ്രാഞ്ചൈസി ടീമുകള്‍ ലേലത്തില്‍ ഉറപ്പിക്കുന്നത്. ഉദാഹരണത്തിന് റിഷഭ് പന്തിന് ലഭിച്ച 27 കോടിരൂപ മൂന്ന് സീസണുകളിലായാണ് വിതരണം ചെയ്യുക. കൂടാതെ പന്തിന് ലഭിച്ച 27 കോടിരൂപയില്‍ 8.1 കോടിരൂപ സര്‍ക്കാരിന് നികുതിയായി ഒടുക്കേണ്ടിവരും. ഈ മൂന്ന് വര്‍ഷ കരാര്‍ കാലയളവില്‍ നികുതി കിഴിച്ച് 18.9 കോടിരൂപയായിരിക്കും റിഷഭ് പന്തിന് ലഭിക്കുക
advertisement
3/4
ഇനി ഐപിഎല്ലിനിടെ റിഷഭ് പന്തിന് പരിക്കുപറ്റിയാല്‍ മുഴുവന്‍ തുകയും അദ്ദേഹത്തിന് ലഭിക്കുന്നതാണ്. ടൂര്‍ണ്ണമെന്റിന് മുമ്പ് പരിക്ക് പറ്റിയാല്‍ റിഷഭ് പന്തിന് പകരം മറ്റൊരു താരത്തെ തിരഞ്ഞെടുക്കാന്‍ ഫ്രാഞ്ചൈസിയ്ക്ക് അവകാശമുണ്ട്. എന്നാല്‍ ടൂര്‍ണ്ണമെന്റിന് മുമ്പ് പരിക്ക് പറ്റുന്ന വിദേശതാരങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്
advertisement
4/4
ഫ്രാഞ്ചൈസി ടീമുമായി കരാറിലേര്‍പ്പെട്ട ശേഷം ഒരു മത്സരങ്ങളിലും പങ്കെടുക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ക്കും വിദേശതാരങ്ങള്‍ക്കും കരാറുറപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയാല്‍ അവര്‍ പങ്കെടുത്ത മത്സരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പ്രതിഫലം നിശ്ചയിക്കും. അതേസമയം ടൂര്‍ണ്ണമെന്റിനിടെ ഒരു താരത്തിന് പരിക്ക് പറ്റിയാല്‍ കരാറുറപ്പിച്ച മുഴുവന്‍ തുകയും നല്‍കാന്‍ ഫ്രാഞ്ചൈസി ബാധ്യസ്ഥരാണ്
മലയാളം വാർത്തകൾ/Photogallery/Sports/
IPL Mega Auction 2025: 27 കോടിയില്‍ നികുതി കഴിഞ്ഞ് റിഷഭ് പന്തിന് എത്രരൂപ കിട്ടും?
Open in App
Home
Video
Impact Shorts
Web Stories