Shubman Gill| അതിവേഗം 2000 റൺസ്; റെക്കോഡ് ബുക്കിൽ പേരുചേർത്ത് ശുഭ്മാൻ ഗില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ICC World Cup 2023 India vs New Zealand: ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല അംല 12 വര്‍ഷം കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഗില്‍ തകർത്തത്
advertisement
1/5

ധരംശാല: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഗില്ലിന് സ്വന്തമായിരിക്കുന്നത്. ഇതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി.
advertisement
2/5
ഏകദിനത്തിലെ 38ാം ഇന്നിങ്‌സിലാണ് ഗില്‍ ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 40 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഗില്‍ തിരുത്തിയത്. അംല 12 വര്‍ഷം കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഗില്‍ തകർത്തത്.
advertisement
3/5
2011 ജനുവരി 21ന് പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അംല 2000 റണ്‍സ് തികച്ചത്. ഗില്ലാകട്ടെ ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരേ വ്യക്തിഗത സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് ഈ റെക്കോഡ് മറികടന്നത്. മത്സരത്തില്‍ 31 പന്തുകള്‍ നേരിട്ട ഗില്‍ 26 റണ്‍സെടുത്ത് പുറത്തായി.
advertisement
4/5
സഹീര്‍ അബ്ബാസ് (45 ഇന്നിങ്‌സുകള്‍), കെവിന്‍ പീറ്റേഴ്‌സണ്‍ (45), ബാബര്‍ അസം (45), റാസ്സി വാന്‍ഡെര്‍ ദസ്സന്‍ (45) എന്നിവരെയെല്ലാം ഗില്‍ പിന്നിലാക്കി. ഈ വര്‍ഷം ഇതുവരെ 23 ഏകദിനങ്ങളില്‍ നിന്നായി 66.25 ശരാശരിയില്‍ 1325 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്.
advertisement
5/5
അഞ്ച് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമാണ് ഈ വർഷം ഗിൽ അടിച്ചുകൂട്ടിയത്. ശിഖര്‍ ധവാനെ മറികടന്ന് ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകുകയും ചെയ്തു. 48 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ധവാന്റെ നേട്ടം. 2014 നവംബര്‍ ഒമ്പതിന് ഹൈദരാബാദില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ധവാന്റെ നേട്ടം.
മലയാളം വാർത്തകൾ/Photogallery/Sports/
Shubman Gill| അതിവേഗം 2000 റൺസ്; റെക്കോഡ് ബുക്കിൽ പേരുചേർത്ത് ശുഭ്മാൻ ഗില്‍