'ഞാൻ കൂടി പന്തെറിഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ നേരത്തേ പുറത്താകുമായിരുന്നു'; ഡ്രസിങ് റൂമിൽ വിരാട് കോഹ്ലി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ നടത്തിയ ചർച്ചയിലാണ് വിരാട് കോഹ്ലി ഇക്കാര്യം പറയുന്നത്
advertisement
1/6

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വമ്പൻ തോല്‍വിയാണ് രാജസ്ഥാൻ വഴങ്ങിയത്. രാജസ്ഥാനെ 59 റൺസിന് ഓൾ ഔട്ടാക്കി 112 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നത്. ബാംഗ്ലൂരിനെതിരെ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 10.3 ഓവറിൽ ഓൾ ഔട്ടായി.
advertisement
2/6
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ കുറിച്ചത്. 2017ൽ കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്താക്കിയിരുന്നു.
advertisement
3/6
രാജസ്ഥാന്റെ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഷിംറോൺ ഹെറ്റ്‌മിയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നത്. നാല് പേർ പൂജ്യത്തിന് പുറത്തായി. താൻ കൂടി പന്തെറിഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ നേരത്തേ പുറത്താകുമായിരുന്നെന്നാണ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി പറയുന്നത്.
advertisement
4/6
മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ നടത്തിയ ചർച്ചകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ടീം പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലായിരുന്നു കോഹ്ലി ഇക്കാര്യം പറയുന്നത്. ‘‘ഞാൻ പന്തെറിഞ്ഞിരുന്നെങ്കിൽ, അവർ 40 റൺസിന് ഓൾ ഔട്ടാകുമായിരുന്നു'' കോഹ്ലി പറഞ്ഞു.
advertisement
5/6
തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന ലീഗ് മത്സരം. ഇതു വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ.
advertisement
6/6
വിജയത്തിന് പിന്നാലെ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തേക്ക് കയറി. ബാംഗ്ലൂരിനും ഇനിയുള്ള രണ്ടു മത്സരങ്ങളിൽ ജയിച്ചെങ്കിൽ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ.
മലയാളം വാർത്തകൾ/Photogallery/Sports/
'ഞാൻ കൂടി പന്തെറിഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ നേരത്തേ പുറത്താകുമായിരുന്നു'; ഡ്രസിങ് റൂമിൽ വിരാട് കോഹ്ലി