IND vs AUS 2nd ODI: ശുഭ്മാൻ ഗില്ലിന് 'സിക്സർ' റെക്കോർഡ്; മറികടന്നത് സാക്ഷാൽ രോഹിത് ശർമ്മയെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ കാര്യത്തിലാണ് ശുഭ്മാൻ ഗിൽ റെക്കോർഡിട്ടത്
advertisement
1/5

തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഓരോ മത്സരത്തിലും ഒന്നിനൊന്ന് മികച്ച ഇന്നിംഗ്സുകൾ. ആക്രമണാത്മകശൈലിയിൽ ബാറ്റ് വീശുന്ന ഗിൽ, ബോളർമാർക്ക് പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയപ്പോൾ സിക്സറുകളുടെ കാര്യത്തിൽ അദ്ദേഹം റെക്കോർഡ് നേടുകയും ചെയ്തു.
advertisement
2/5
ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ കാര്യത്തിലാണ് ശുഭ്മാൻ ഗിൽ റെക്കോർഡിട്ടത്. ഇക്കാര്യത്തിൽ മറികടന്നത് സാക്ഷാൽ രോഹിത് ശർമ്മയെയാണ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലുമായി ഈ വര്‍ഷം 46 സിക്‌സറുകളാണ് ഇതുവരെ ഗിൽ നേടിയത്. രോഹിത് ശർമ്മ 25 ഇന്നിംഗ്സുകളിൽനിന്ന് 43 സിക്സറുകളാണ് നേടിയത്.
advertisement
3/5
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് പാഡ് കെട്ട് ഇറങ്ങിയപ്പോൾ രോഹിത്തിനേക്കാള്‍ ഒരു സിക്‌സര്‍ മാത്രം പിന്നിലായിരുന്നു ഗില്‍. ഒമ്പതാമത്തെ ഓവറിൽ സീൻ ആബോട്ടിനെ ലോങ് ഓണിലേക്ക് സിക്സറിന് പറത്തിയതോടെ ഗിൽ രോഹിതിനൊപ്പമെത്തി.
advertisement
4/5
തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെ സിക്സർ പറത്തി ശുഭ്മാൻ ഗിൽ സിക്സർ രാജാവായി മാറി. തകർപ്പനൊരു പുൾ ഷോട്ടിലൂടെ ഫൈന്‍ ലെഗിനു മുകളിലൂടെയാണ് ഗിൽ മത്സരത്തിൽ രണ്ടാമത്തെ സിക്സർ പറത്തിയത്. പിന്നീട് സെഞ്ച്വറി തികച്ച് 104 റൺസെടുത്ത് പുറത്താകുന്നതിനിടെ രണ്ട് സിക്സർ കൂടി ഗിൽ നേടി.
advertisement
5/5
രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗിൽ(104), ശ്രേയസ് അയ്യർ(105) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ 50 ഓവറിൽ അഞ്ചിന് 399 റൺസ് നേടി. സൂര്യകുമാർ യാദവ്(72), കെ എൽ രാഹുൽ(52) എന്നിവരുടെ അർദ്ധസെഞ്ച്വറി കൂടിയായതോടെയാണ് ഇന്ത്യയുടെ സ്കോർ 400ന് അരികിലെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs AUS 2nd ODI: ശുഭ്മാൻ ഗില്ലിന് 'സിക്സർ' റെക്കോർഡ്; മറികടന്നത് സാക്ഷാൽ രോഹിത് ശർമ്മയെ