TRENDING:

IND vs SA | സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കോഹ്ലി; നിർദേശങ്ങളുമായി ദ്രാവിഡ്; ഒന്നാം ടെസ്റ്റിന് സുസജ്ജരായി ടീം ഇന്ത്യ

Last Updated:
India vs South Africa : ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല എന്ന മോശം റെക്കോർഡ് കൂടി തിരുത്താൻ ലക്ഷ്യമിട്ടാകും ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്
advertisement
1/13
IND vs SA | സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കോഹ്ലി; നിർദേശങ്ങളുമായി ദ്രാവിഡ്
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മികച്ച തുടക്കം നേടാൻ ലക്ഷ്യമിട്ട് അതിനുള്ള കഠിന തയാറെടുപ്പിലാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘം. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടുന്നതിനും ഒപ്പം തന്നെ ബാറ്റിങ്ങിൽ പഴയ താളം വീണ്ടെടുത്ത് വീണ്ടും ഇന്ത്യയുടെ റൺ മെഷീൻ ആയി മാറാനും കൂടി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ലക്ഷ്യമിടുന്നു. രണ്ടര വർഷത്തോളമായി തുടരുന്ന സെഞ്ചുറി വരൾച്ചയ്ക്ക് കൂടി അന്ത്യം കുറിക്കാൻ കോഹ്ലി ഒരുങ്ങുന്നു. (Twitter/@BCCI)
advertisement
2/13
രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്ന കെ എൽ രാഹുലിന്റെ ചുമലിൽ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്. ഓപ്പണിംഗിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകുക എന്ന ഉത്തരവാദിത്തവും രാഹുലിന്റെ ചുമലുകളിലുണ്ട്. (Twitter/@BCCI)
advertisement
3/13
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാരയ്ക്ക് ദക്ഷിണാഫ്രിക്കൻ പര്യടനം നിർണായകമാണ്. നിലവിൽ ഫോമിലേക്ക് ഉയരാൻ പാടുപെടുന്ന താരത്തിന് ഈ പരമ്പരയിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ടീമിലെ സ്ഥാനം ഒഴിയേണ്ട അവസ്ഥ വന്നേക്കും. (Twitter/@BCCI)
advertisement
4/13
ന്യൂസിലൻഡിനെതിരായ പരമ്പരയിലൂടെ ടെസ്റ്റിൽ അരങ്ങേറിയ യുവതാരം ശ്രേയസ് അയ്യർക്ക് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ലഭിച്ച സുവർണാവസരമാണ് ഈ പര്യടനം. ദക്ഷിണാഫ്രിക്കയിൽ തിളങ്ങാൻ അയ്യർക്കായാൽ ഇന്ത്യൻ ടീമിലെ സ്ഥാനവും താരത്തിന് ഉറപ്പിക്കാം. (Twitter/@BCCI)
advertisement
5/13
ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ബാറ്ററായ ഋഷഭ് പന്തിന് മറ്റൊരു വിദേശ പര്യടനത്തിൽ കൂടി തിളങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ തിളങ്ങിയ പന്ത് ദക്ഷിണാഫ്രിക്കയിലും അതേ പ്രകടനം അവർത്തിക്കാനാകും ലക്ഷ്യമിടുന്നത്. (Twitter/@BCCI)
advertisement
6/13
കെ എൽ രാഹുൽ ടീമിലുണ്ടെങ്കിലും ഋഷഭ് പന്ത് തന്നെയാകും ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ. (Twitter/@BC
advertisement
7/13
ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയും ദക്ഷിണാഫ്രിക്കയിൽ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. പന്തിന്റെ നിഴലിലാണ് നിൽക്കുന്നതെങ്കിലും കിട്ടിയ ചുരുക്കം അവസരങ്ങളിൽ മികവ് പുലർത്താനായതാണ് സാഹയ്ക്ക് മേൽ ടീം മാനേജ്‌മെന്റ് വിശ്വാസം അർപ്പിക്കുന്നത്. (Twitter/@BCCI)
advertisement
8/13
ഇന്ത്യൻ ബൗളിംഗ് സംഘം പരിശീലനത്തിനിടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും മറ്റ് സപ്പോർട്ട് സ്റ്റാഫിനുമൊപ്പം  (Twitter/@BCCI)
advertisement
9/13
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. (Twitter/@BCCI)
advertisement
10/13
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുക ജസ്പ്രീത് ബുംറയായിരിക്കും. ബുംറയുടെ യോർക്കറുകൾക്കും മറ്റ് വേരിയേഷനുകൾക്കും മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വെള്ളം കുടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. (Twitter/@BCCI)
advertisement
11/13
ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ പന്തെറിയുന്ന താരമാണെങ്കിലും ബുംറയും ഷമിയും മടങ്ങിയെത്തുന്നതോടെ ഉമേഷ് യാദവിന് ടീമിൽ സ്ഥാനം ലഭിക്കുമോയെന്നതിൽ ഉറപ്പില്ല. (Twitter/@BCCI)
advertisement
12/13
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ സ്പിൻ ആക്രമണം നയിക്കുക അശ്വിൻ ആയിരിക്കും. പ്രത്യേകിച്ചും ജഡേജ പരിക്കേറ്റ് പുറത്തിരിക്കുമ്പോൾ അക്‌സർ പട്ടേലിനെ പോലെ യുവതാരങ്ങൾ ടീമിലുണ്ടെങ്കിലും അശ്വിന്റെ പരിചയസമ്പത്തിനാകും ക്യാപ്റ്റൻ കോഹ്‌ലിയും പരിശീലകൻ ദ്രാവിഡും മുൻഗണന നൽകുക. (Twitter/@BCCI)
advertisement
13/13
മുഹമ്മദ് സിറാജിനെ ഒന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തുവാൻ വേണ്ടി മുൻ താരങ്ങൾ അടക്കമുള്ളവർ ശബ്ദമുയർത്തുന്നുണ്ട്. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി സിറാജ് നടത്തിയ പ്രകടനങ്ങൾ വെച്ച് നോക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി പന്തെറിയാൻ സിറാജുമുണ്ടാകും. (Twitter/@BCCI)
മലയാളം വാർത്തകൾ/Photogallery/Sports/
IND vs SA | സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കോഹ്ലി; നിർദേശങ്ങളുമായി ദ്രാവിഡ്; ഒന്നാം ടെസ്റ്റിന് സുസജ്ജരായി ടീം ഇന്ത്യ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories