'നീ ഒരു റൺസെടുക്കാൻ ദിവസം മുഴുവൻ ഞാൻ കാത്തിരിക്കണോ?' ഇഷാൻ കിഷനോട് കയർത്ത് രോഹിത് ശർമ്മ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇഷാൻ കിഷൻ ഒരു റൺസെടുത്ത ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു രോഹിത് ശർമ്മ പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാണ്
advertisement
1/7

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ഒരിന്നിംഗ്സിനും 141 റൺസിനുമാണ് ഇന്ത്യ ആതിഥേയരായ വിൻഡീസിനെ തകർത്തത്. ഇരു ഇന്നിംഗ്സുകളിൽനിന്നുമായി 12 വിക്കറ്റെടുത്ത ആർ അശ്വിന്‍റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം നേടിക്കൊടുത്തത്.
advertisement
2/7
മത്സരത്തിൽ വ്യക്തമായ ആധിപത്യമാണ് ഇന്ത്യൻ ടീം പുലർത്തിയത്. ബാറ്റിങ്ങിലും ബോളങ്ങിലും ഇന്ത്യയെ വെല്ലുവിളിക്കുന്നതരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ ആതിഥേയർക്കായില്ല. ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാത്തതിന്‍റെ നിരാശയിൽനിന്ന് വിൻഡീസ് ടീം മുക്തരല്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം.. (Photo by Randy Brooks / AFP)
advertisement
3/7
കളിക്കളത്തിൽ ഉശിരൻ പ്രകടനം പുറത്തെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നായകൻ രോഹിത് ശർമ്മ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനോട് കയർക്കുന്ന രംഗമാണ്. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ ആദ്യ റൺസ് നേടുന്നതിനായി 20 പന്ത് എടുത്തതാണ് രോഹിത് ശർമ്മയെ ചൊടിപ്പിച്ചത്. (AP Photo/Ricardo Mazalan)
advertisement
4/7
ഇഷാൻ കിഷൻ പുറത്തായ ഉടൻ തന്നെ രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ അഞ്ചിന് 421 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 271 റൺസ് ലീഡ് നേടാനായി. രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിനെ 130 റൺസിൽ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയത്. (Photo by Randy Brooks / AFP)
advertisement
5/7
അതേസമയം ഇന്ത്യൻ ബാറ്റർമാർ മികച്ച സ്ട്രൈക്ക് റേറ്റ് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. രണ്ടാം ദിവസം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ ആദ്യ ബൗണ്ടറി നേടാൻ 81 പന്തുകൾ നേരിട്ടിരുന്നു.(AP Photo/Ricardo Mazalan)
advertisement
6/7
ആക്രമണാത്മക ബാറ്റിംഗിന് പേരുകേട്ട കിഷൻ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു റൺസ് കണ്ടെത്താൻ 20 പന്തുകൾ നേരിട്ടു. ഇതോടെയാണ് രോഹിത് ശർമ്മ രോഷാകുലനായത്. ഇഷാൻ കിഷൻ ഒരു റൺസെടുത്ത ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു രോഹിത് ശർമ്മ പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാണ്.(AP Photo/Ricardo Mazalan)
advertisement
7/7
മത്സരശേഷമുള്ള ചടങ്ങിൽ രോഹിത് ശർമ്മ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇഷാൻ കിഷൻ വേഗത്തിൽ റൺസ് നേടണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു. (Photo by Randy Brooks / AFP)
മലയാളം വാർത്തകൾ/Photogallery/Sports/
'നീ ഒരു റൺസെടുക്കാൻ ദിവസം മുഴുവൻ ഞാൻ കാത്തിരിക്കണോ?' ഇഷാൻ കിഷനോട് കയർത്ത് രോഹിത് ശർമ്മ