സ്കോർ 300 കടന്ന് ഇന്ത്യ; സെഞ്ചുറിയുമായി രോഹിത്; ഫിഫ്റ്റിയടിച്ച് ജഡേജയും അക്സർ പട്ടേലും
- Published by:Rajesh V
- news18-malayalam
Last Updated:
അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫി ഓസ്ട്രേലിയയ്ക്കായി 5 വിക്കറ്റ് വീഴ്ത്തി
advertisement
1/10

നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 144 റൺസ് ലീഡ്. ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയും (212 പന്തിൽ 120), രവീന്ദ്ര ജഡേജയുടെയും (170 പന്തിൽ 66*) അക്സര്‍ പട്ടേലിന്റെയും (102 പന്തിൽ 52*) അർധ സെഞ്ചുറികളുമാണ് ഇന്ത്യയെ രക്ഷിച്ചത്. . (AP Photo)
advertisement
2/10
171 പന്തുകളിൽനിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശര്‍മ മാറി. ആർ അശ്വിൻ (71 പന്തിൽ 20), ചേതേശ്വർ പൂജാര (14 പന്തിൽ ഏഴ്), വിരാട് കോഹ്ലി (26 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ എട്ട്), ശ്രീകർ ഭരത് (10 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ രണ്ടാം ദിനം പുറത്തായത്. ആദ്യ ദിവസം 20 റണ്‍സെടുത്ത കെ.എൽ. രാഹുലും പുറത്തായിരുന്നു. (AP Photo)
advertisement
3/10
അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫി ഓസ്ട്രേലിയയ്ക്കായി 5 വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. അശ്വിൻ എൽബിഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ സ്കോട്ട് ബോളണ്ടിന് ക്യാച്ച് നൽകിയാണ് പൂജാരയുടെ പുറത്താകൽ. (AP Photo)
advertisement
4/10
വിരാട് കോഹ്ലിയെ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു മടക്കി. ടെസ്റ്റിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് നതാൻ ലയണിനു മുന്നിൽ വീണു. (AP Photo)
advertisement
5/10
സ്കോർ 200 കടന്ന് അധികം വൈകാതെ രോഹിത് ശർമ പുറത്തായി. പാറ്റ് കമ്മിന്‍സിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബോൾഡാകുകയായിരുന്നു. ശ്രീകർ ഭരതിന് തിളങ്ങാനായില്ല. ഭരതിനെ പുറത്താക്കി ടെഡ് മർഫി വിക്കറ്റു നേട്ടം അഞ്ചാക്കി ഉയര്‍ത്തി. (AP Photo)
advertisement
6/10
എന്നാൽ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ചേര്‍ന്ന് ഇന്ത്യൻ സ്കോർ 300 കടത്തി. ബൗളിങ്ങിനിറങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത ജഡേജ ബാറ്റ് കൊണ്ടും നിറഞ്ഞാടി. (AP Photo)
advertisement
7/10
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ ആദ്യ ഇന്നിങ്സിൽ 177 റണ്‍സിന് ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടുകയായിരുന്നു. 5 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 47 റൺസ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്. (AP Photo)
advertisement
8/10
ജഡേജയുടെ കരിയറിലെ 11ാം 5 വിക്കറ്റ് നേട്ടമാണിത്. 42 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത അശ്വിനാണ് ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്. (AP Photo)
advertisement
9/10
നേരത്തേ നാഗ്പുരിലെ പിച്ചിൽ ഓസീസിന്റെ തകർച്ചയ്ക്കു കുഴി തോണ്ടിയത് ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും സിറാജും ചേർന്നാണ്. ഉസ്മാൻ ഖവാജയെ (1) രണ്ടാം ഓവറിൽ സിറാജും ഡേവിഡ് വാർണറെ (1) ഷമിയും പുറത്താക്കിയതോടെ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്ന നിലയിൽ തകർന്നു. (AP Photo)
advertisement
10/10
ഓസ്ട്രേലിയക്ക് വേണ്ടി ടോഡ് മർഫി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, നതാൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് നേടി. (AP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
സ്കോർ 300 കടന്ന് ഇന്ത്യ; സെഞ്ചുറിയുമായി രോഹിത്; ഫിഫ്റ്റിയടിച്ച് ജഡേജയും അക്സർ പട്ടേലും