ലീഡ്‌സ് ടെസ്റ്റിനായി ഒരുങ്ങി കോഹ്‌ലിയും സംഘവും; പരിശീലന സെഷനിലെ ചിത്രങ്ങൾ കാണാം
- Published by:Naveen
- news18-malayalam
Last Updated:
മൂന്നാം ടെസ്റ്റ് നടക്കുന്ന ലീഡ്‌സിൽ എത്തിയ ഇന്ത്യൻ സംഘം ഉടനെ തന്നെ പരിശീലന സെഷനുകളിൽ ഏർപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരിക്ക് ഭീഷണി ഉള്ളതിനാൽ 25ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ തന്നെയാകും ഫേവറിറ്റ്സ് എന്നാണ് വിലയിരുത്തൽ.
advertisement
1/10

ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഞായറാഴ്ച നടന്ന പരിശീലനത്തിൽ ഇന്ത്യൻ സംഘത്തിലെ മുൻനിര താരങ്ങൾ എല്ലാവരും തന്നെ പങ്കെടുത്തിരുന്നു.
advertisement
2/10
ലോഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 151 റൺസിന്റെ ജയം നേടി പരമ്പരയിൽ 1-0ന് മുന്നിൽ എത്തിയ ഇന്ത്യൻ സംഘം, ലീഡ്‌സിൽ എത്തിയതിന് ശേഷം വിശ്രമിക്കാൻ പോലും നിൽക്കാതെ പരിശീലനത്തിലേക്ക് കടക്കുകയായിരുന്നു.
advertisement
3/10
ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, മുതിർന്ന ഓപ്പണർ രോഹിത് ശർമ എന്നിവർ മുതൽ ടീമിലെ പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ സ്പിൻ ജോടികളായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിങ്ങനെ എല്ലാവരും നെറ്റ്സിൽ പരിശീലനത്തിനായി ഇറങ്ങിയിരുന്നു.
advertisement
4/10
ലീഡ്‌സ് ടെസ്റ്റിലും ജയിച്ച് പരമ്പരയിലെ ലീഡ് ഉയർത്താനാകും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ലക്ഷ്യം.
advertisement
5/10
ഇന്ത്യയുടെ പരിശീലന വേളയിൽ ഋഷഭ് പന്തും പങ്കെടുത്തിരുന്നു.
advertisement
6/10
ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരിശീലന വേളയിൽ
advertisement
7/10
ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിലാണ് കെ എൽ രാഹുൽ ബാറ്റ് ചെയ്യുന്നത്. രണ്ടാം ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ രാഹുലിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോർ നേടിയത്.
advertisement
8/10
ലോഡ്‌സ് ടെസ്റ്റിൽ അജിങ്ക്യ രഹാനെ പൂജാരയ്ക്കൊപ്പം നാലാം വിക്കറ്റിൽ തീർത്ത 100 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
advertisement
9/10
ലീഡ്‌സിലെ ഹെഡിങ്‌ലിയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത് 2002ൽ ആയിരുന്നു. നിലവിൽ ഇരു ടീമുകളിലെയും താരങ്ങൾ ആദ്യമായാണ് ലീഡ്‌സിൽ നേർക്കുനേർ വരുന്നത്. ബുധനാഴ്ചയാണ് ലീഡ്‌സ് ടെസ്റ്റ് ആരംഭിക്കുന്നത്.
advertisement
10/10
ലോകത്തിലെ തന്നെ മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ അശ്വിൻ, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. പേസിനെ പിന്തുണയ്ക്കുന്ന പിച്ചിൽ നാല് പേസർമാരും ഒരു സ്പിന്നറെയും ഇന്ത്യ കളിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജയാണ് ടീമിൽ സ്ഥാനം പിടിച്ചത്. ലീഡ്‌സിൽ സ്പിന്നർമാർ തിളങ്ങിയ ചരിത്രമുള്ളതിനാൽ അശ്വിൻ ചിലപ്പോൾ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയേക്കും.
മലയാളം വാർത്തകൾ/Photogallery/Sports/
ലീഡ്‌സ് ടെസ്റ്റിനായി ഒരുങ്ങി കോഹ്‌ലിയും സംഘവും; പരിശീലന സെഷനിലെ ചിത്രങ്ങൾ കാണാം