TRENDING:

തിരുമ്പി വന്താച്ച്; മൂന്ന് വര്‍ഷത്തിനുശേഷം രോഹിത് ശർമക്ക് സെഞ്ചുറി; ഒപ്പം റെക്കോർഡും

Last Updated:
താരത്തിന്റെ മൂന്നു വർഷത്തിനു ശേഷമുള്ള സെഞ്ച്വറി നേട്ടമാണിത്
advertisement
1/10
തിരുമ്പി വന്താച്ച്; മൂന്ന് വര്‍ഷത്തിനുശേഷം രോഹിത് ശർമക്ക് സെഞ്ചുറി; ഒപ്പം റെക്കോർഡും
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സെഞ്ചുറി. അദ്ദേഹത്തിന്റെ മൂന്നു വർഷത്തിനു ശേഷമുള്ള സെഞ്ച്വറി നേട്ടമാണിത്. 83 പന്തിൽ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. 9 ബൗണ്ടറികളും 6 സിക്‌സറുകളുമാണ് തന്റെ തകർപ്പൻ ബാറ്റിംഗിൽ അദ്ദേഹം അടിച്ചുകൂട്ടിയത്.
advertisement
2/10
രോഹിത് ശർമയുടെ ഓപ്പണിംഗ് പാർട്ണർ ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് 212 റൺസാണ് അടിച്ചു കൂട്ടിയത്. ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഒരു ഓപ്പണിംഗ് ജോഡിയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടു കൂടിയാണിത്.
advertisement
3/10
രോഹിത്തിന്റെ ഏകദിനത്തിലെ 30-ാം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യന്‍ നായകന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തി.
advertisement
4/10
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് രോഹിത് നേടിയത്. 46 സെഞ്ച്വറികളുമായി വിരാട് കോലിയും 49 സെഞ്ച്വറികളുമായി സച്ചിൻ തെൻഡുൽക്കറുമാണ് ഇവർക്കു മുന്നിലുള്ളത്. 2020 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ നടന്ന മൽസരത്തിലാണ് രോഹിത് ശർമ അവസാനമായി സെഞ്ച്വറി നേടിയത്.
advertisement
5/10
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ടോസ് ചെയ്യുന്നതിനിടെ ഉണ്ടായ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ടോസ് വിജയിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് തന്റെ തീരുമാനം അറിയിക്കാൻ ഏകദേശം 13 സെക്കൻഡ് എടുത്തതാണ് ഏവരെയും അമ്പരിപ്പിച്ചത്.
advertisement
6/10
ടോസ് ലഭിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നോ രോഹിത് എന്നാണ് ആരാധകർ ചോദിച്ചത്. ടോസ് വിജയിച്ചെന്ന് അറിഞ്ഞിട്ടും ബാറ്റ് ചെയ്യണോ ബോൾ ചെയ്യണോ എന്ന കാര്യത്തിൽ രോഹിത് ശർമ്മയ്ക്ക് കൃത്യമായ ഒരു പദ്ധതി ഇല്ലായിരുന്നോയെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നു.
advertisement
7/10
ടോസ് നേടിയ ശേഷം രോഹിത് തീരുമാനം പറയാൻ വൈകിയത് കണ്ട് കിവി ക്യാപ്റ്റൻ ടോം ലാഥം, മാച്ച് റഫറി ജവഗൽ ശ്രീനാഥ്, അവതാരകൻ രവി ശാസ്ത്രി എന്നിവരെല്ലാം ചിരിച്ചു. ഒടുവിൽ, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, ആദ്യം ബൗൾ ചെയ്യുമെന്ന്.
advertisement
8/10
സാധാരണഗതിയിൽ ടോസ് ലഭിച്ചാൽ എന്തു ചെയ്യുമെന്ന തീരുമാനം മനസിൽ ഉറപ്പിച്ചാണ് ക്യാപ്റ്റൻമാർ വരുന്നത്. ടീം മീറ്റിങ്ങിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടാകാം. എന്നാൽ ഇന്ന് രോഹിതിന്‍റെ അങ്കലാപ്പ് കണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിയും ചിരിച്ചുപോയിട്ടുണ്ടാകാം.
advertisement
9/10
എന്നാൽ, ആദ്യം പന്തെറിയാനുള്ള രോഹിതിന്‍റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ബോളർമാർ നൽകിയത്. ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മുൻതൂക്കം സമ്മാനിച്ചു. വൈകാതെ കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് സിറാജ് ഹെൻറി നിക്കോൾസിനെ പവലിയനിലേക്ക് മടക്കി.
advertisement
10/10
അതിനുശേഷം ഷമി വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ ഡാരിൽ മിച്ചലിന്റെ വിക്കറ്റാണ് ലഭിച്ചത്. തൊട്ടുപിന്നാലെ ഡെവൺ കോൺവെയും ക്യാപ്റ്റൻ ലഥാമിന്‍റെയും വിക്കറ്റുകൾ യഥാക്രമം ഹാർദിക് പാണ്ഡ്യയും ശാർദുൽ താക്കൂറും നേടി. ഇതോടെ അഞ്ചിന് 15 എന്ന നിലയിലേക്ക് ന്യൂസിലാൻഡ് കൂപ്പുകുത്തി.
മലയാളം വാർത്തകൾ/Photogallery/Sports/
തിരുമ്പി വന്താച്ച്; മൂന്ന് വര്‍ഷത്തിനുശേഷം രോഹിത് ശർമക്ക് സെഞ്ചുറി; ഒപ്പം റെക്കോർഡും
Open in App
Home
Video
Impact Shorts
Web Stories