TRENDING:

ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം; 41 വര്‍ഷത്തിനു ശേഷം അശ്വാഭ്യാസത്തില്‍ സുവര്‍ണ നേട്ടം കൈവരിച്ച് ഇന്ത്യ

Last Updated:
1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്.
advertisement
1/6
ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം; 41 വര്‍ഷത്തിനു ശേഷം അശ്വാഭ്യാസത്തില്‍ സുവര്‍ണ നേട്ടം കൈവരിച്ച് ഇന്ത്യ
വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വര്‍ണം സ്വന്തമാക്കി മെഡൽപട്ടികയിൽ ആറാമതെത്തിയിരിക്കുകയാണ് ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഹാങ്ചോവിലെ മൂന്നാം സ്വർണം നേടിയത്.
advertisement
2/6
ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് അശ്വാഭ്യാസത്തിൽ വിജയിച്ചത്.
advertisement
3/6
ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി.
advertisement
4/6
41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഈ ചരിത്ര നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്.
advertisement
5/6
കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം.മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.
advertisement
6/6
ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് രണ്ടും വിക്കറ്റെടുത്തു. ഇതോടെ പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്
മലയാളം വാർത്തകൾ/Photogallery/Sports/
ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം; 41 വര്‍ഷത്തിനു ശേഷം അശ്വാഭ്യാസത്തില്‍ സുവര്‍ണ നേട്ടം കൈവരിച്ച് ഇന്ത്യ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories