TRENDING:

സൈന നേ‌വാളും പി കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന

Last Updated:
2018ലായിരുന്നു സൈനയും പി കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്
advertisement
1/5
സൈന നേ‌വാളും പി കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന
ന്യൂഡല്‍ഹി: വിവാഹിതരായി 7 വർഷത്തിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വേര്‍പിരിയുന്നു. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് സൈന വേർപിരിയൽ പുറംലോകത്തെ അറിയിച്ചത്.
advertisement
2/5
സൈന നേ‌വാളും പി കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന
'ജീവിതം ചിലപ്പോള്‍ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ ഞങ്ങൾക്കായി തിരഞ്ഞെടുക്കുന്നു. പങ്കുവെച്ച ഓര്‍മകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,' - സൈന സ്റ്റോറിയില്‍ കുറിച്ചു. എന്നാല്‍ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
advertisement
3/5
2018ലായിരുന്നു സൈനയും പി കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു. (Photo: Instagram)
advertisement
4/5
2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സൈന നേവാള്‍, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായിരുന്നു സൈന. (Photo: Instagram)
advertisement
5/5
2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് പി കശ്യപ്. സൈന രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവായിട്ടുണ്ട്. 2024ല്‍ താന്‍ ആര്‍ത്രൈറ്റിസിനോട് പോരാടുന്നതായും തന്റെ ബാഡ്മിന്റണ്‍ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സൈന വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
സൈന നേ‌വാളും പി കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന
Open in App
Home
Video
Impact Shorts
Web Stories