TRENDING:

IPL 2021 In Pics| ഹസരങ്ക മുതൽ റാഷിദ് വരെ; ഐപിഎൽ രണ്ടാം പാദത്തിന് എത്തുന്ന താരങ്ങൾ ഇവർ

Last Updated:
യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിനായി ഒരുപിടി പ്രമുഖ കളിക്കാരെയാണ് ടീമുകൾ പകരക്കാരായി ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
1/9
IPL 2021 In Pics| ഹസരങ്ക മുതൽ റാഷിദ് വരെ; ഐപിഎൽ രണ്ടാം പാദത്തിന് എത്തുന്ന താരങ്ങൾ ഇവർ
ഇന്ത്യ - ശ്രീലങ്ക പരമ്പരയിൽ ശ്രീലങ്കയ്ക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആർസിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ഓസ്‌ട്രേലിയൻ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ഹസരങ്കയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
2/9
ടി20യിലെ ഒന്നാം നമ്പർ ബൗളറായ ദക്ഷിണാഫ്രിക്കയുടെ തബ്രിയാസ് ഷംസി രണ്ടാം പാദത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് മത്സരിക്കാൻ എത്തുന്നത്. ഓസീസ് പേസ് ബൗളർ ആൻഡ്രൂ ടൈ പിന്മാറിയതിനാലാണ് ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നറായ ഷംസിയെ രാജസ്ഥാൻ ടീമിലെത്തിച്ചത് (AFP Photo)
advertisement
3/9
Eകാത്തിരിപ്പുകൾക്കൊടുവിൽ ഐപിഎല്ലിൽ കളിക്കാൻ എത്തുകയാണ് ഇംഗ്ലണ്ടിന്റെ ലെഗ് സ്പിന്നറായ ആദിൽ റഷീദ്. ഓസ്‌ട്രേലിയൻ പേസറായ ജൈ റിച്ചാർഡ്സണ് പകരമാണ് റഷീദിനെ പഞ്ചാബ് ടീമിൽ എടുത്തത്.. (AFP Photo)
advertisement
4/9
ന്യുസിലന്റിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഗ്ലെൻ ഫിലിപ്സ് ഐപിഎല്ലിൽ രാജസ്ഥാൻ ജേഴ്‌സിയിൽ ഇറങ്ങുന്നു. ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോഫ്രാ ആർച്ചർ എന്നീ പ്രമുഖ വിദേശ താരങ്ങളെ രണ്ടാം പാദത്തിൽ നഷ്ടമാകുന്ന രാജസ്ഥാന് ഫിലിപ്സിന്റെ വരവ് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. (AFP Photo)
advertisement
5/9
ഓസ്‌ട്രേലിയയും ബംഗ്ലദേശും തമ്മിൽ ഏറ്റുമുട്ടിയ ടി20 പരമ്പരയിൽ ഹാട്രിക് നേടി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച യുവ പേസർ നതാൻ എല്ലിസ് മറ്റൊരു ഓസ്‌ട്രേലിയൻ താരമായ റീലി മെറിഡിത്തിന് പകരമാണ് പഞ്ചാബ് ടീമിൽ രണ്ടാം പാദത്തിനായി ഉൾപ്പെട്ടിരിക്കുന്നത്.  (AFP Photo)
advertisement
6/9
ശ്രീലങ്കയുടെ പേസറായ ദുഷ്മന്ത ചമീര രണ്ടാം പാദത്തിൽ വിരാട് കോഹ്ലി നയിക്കുന്ന ആർസിബിയുടെ ജേഴ്‌സിയിൽ ഉണ്ടാകും. ഓസ്‌ട്രേലിയൻ പേസറായ ഡാനിയേൽ സാംസിന് പകരമാണ് ചമീര ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. (AFP Photo)
advertisement
7/9
ഇംഗ്ലണ്ടിന്റെ ഇടം കയ്യൻ പേസറായ ജോർജ് ഗാർട്ടൺ ഐപിഎല്ലിൽ ആർസിബിയിലൂടെ അരങ്ങേറ്റം കുറിക്കുന്നു. കെയ്ൻ റിച്ചാർഡ്സണ് പകരമാണ് ഗാർട്ടൺ ഐപിഎല്ലിലേക്ക് വരുന്നത്. (Pic Credit: TW/RCB)
advertisement
8/9
ആർസിബിയുടെ ഭാഗമായി ഐപിഎല്ലിൽ കളിക്കുന്ന ആദ്യത്തെ സിംഗപ്പൂർ താരം എന്ന പകിട്ടോടെയാണ് ടിം ഡേവിഡ് എന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ എത്തുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാർ തിങ്ങിനിറഞ്ഞ ബാംഗ്ലൂർ നിരയിലേക്ക് ന്യുസിലൻഡ് താരമായ ഫിൻ അല്ലന് പകരമാണ് താരം എത്തുന്നത്. (Pic Credit: TW/RCB)
advertisement
9/9
ഒരിടവേളയ്ക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേഴ്സിയിലാണ് കിവി താരമായ ടിം സൗത്തി ഐപിഎല്ലിലേക്ക് എത്തുന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം പാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്നറിയിച്ചിരുന്ന ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് പകരമാണ് കൊൽക്കത്ത സൗത്തിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. (AFP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2021 In Pics| ഹസരങ്ക മുതൽ റാഷിദ് വരെ; ഐപിഎൽ രണ്ടാം പാദത്തിന് എത്തുന്ന താരങ്ങൾ ഇവർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories