പാക് താരം ഹാരിസ് റൗഫിന്റെ 'യുദ്ധവിമാന ആംഗ്യത്തിന്' ഫൈനലിൽ ജസ്പ്രിത് ബുംറയുടെ കിടിലൻ മറുപടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സൂപ്പർ ഫോർ മത്സരത്തിനിടെയാണ് പേസർ ഹാരിസ് റൗഫ് യുദ്ധ വിമാനം തകർന്നു വീഴുന്ന ആംഗ്യം കാണിച്ച് ഇന്ത്യൻ ആരാധകരെ പരിഹസിച്ചത്
advertisement
1/6

ഏഷ്യാ കപ്പ് ഫൈനലിൽ ഹാരിസ് റൗഫിന്റെ 'യുദ്ധവിമാന ആംഗ്യത്തിന്' കിടിൻ മറുപടി നൽകി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. അവസാന ഓവറിൽ, ബുംറ എറിഞ്ഞ ഒരു തീപാറുന്ന യോർക്കർ റൗഫിന്റെ ഓഫ് സ്റ്റമ്പ് തകർത്തു. തുടർന്നുണ്ടായ സംഭവമാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ബുംറയുടെ അപ്രതീക്ഷിതമായ ഈ നീക്കം ഇന്ത്യൻ ആരാധകരെ അമ്പരപ്പിക്കുകയും, നൽകിയത് ഒരു മികച്ച മറുപടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു
advertisement
2/6
കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെ പേസർ ഹാരിസ് റൗഫ് യുദ്ധ വിമാനം തകർന്നു വീഴുന്ന ആംഗ്യം കാണിച്ച് ഇന്ത്യൻ ആരാധകരെ പരിഹസിച്ചിരുന്നു. മെയ് മാസത്തിൽ നാല് ദിവസത്തെ അതിർത്തി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ അവകാശവാദത്തിൽ നിന്നാണ് വിവാദങ്ങളുടലെടുത്തത്.
advertisement
3/6
ഫൈനലിലെ ആദ്യ ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അഞ്ചാം പന്തിൽ മികച്ച ഒരു യോർക്കറിലൂടെയാണ് റൗഫിന്റെ വിക്കറ്റ് ബുംറ പിഴുതത്. ഇതിന് പിന്നാലെ ബുംറ, റൗഫിന്റെ വിമാനം ഇടിച്ചു വീഴ്ത്തുന്ന ആംഗ്യം അനുകരിച്ചാണ് അതേനാണയത്തിൽ മറുപടി നൽകിയത്.
advertisement
4/6
ഇന്ത്യയ്‌ക്കെതിരായ സൂപ്പർ 4-ൽ മത്സരത്തിൽ ബൗണ്ടറി റോപ്പുകൾക്ക് സമീപം നിന്നാണ് വിമാനം പറത്തലും 6-0 എന്ന ആംഗ്യങ്ങളും കാണിച്ച് ഇന്ത്യൻ ആരാധരകെ റൌഫ് പരിഹസിച്ചത്. ഇന്ത്യൻ ബാറ്റിംഗിനിടെ അഭിഷേക് ശർമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട റൗഫ്, പിന്നീട് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോൾ ഇന്ത്യൻ ആരാധകർ "കോഹ്‌ലി, കോഹ്‌ലി" എന്ന് ആർത്തുവിളിച്ചു. ഇതിൽ ക്ഷമ നശിച്ച റൗഫ് 6-0 എന്ന ആംഗ്യം കാണിക്കുകയായിരുന്നു.
advertisement
5/6
ഹസ്തദാന വിവാദത്തിന് ശേഷം പാകിസ്ഥാൻ കളിക്കാർ 6-0 എന്ന ആംഗ്യത്തെ ഒരു ആയുധമായി ഉപയോഗിക്കുകയായിരുന്നു. ഇതിനു പിന്നിൽ പാകിസ്ഥാൻ സൈന്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.ഇന്ത്യയോട് തോൽക്കുമ്പോഴെല്ലാം, ആരാധകരുടെ ശ്രദ്ധ മാറ്റാൻ പാക് ക്രിക്കറ്റ് ടീം ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നു.
advertisement
6/6
റൗഫിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞ ശേഷമുള്ള ബുംറയുടെ മറുപടി ആംഗ്യം വലിയ ആർപ്പുവിളികളടെയാണ് ഗാലറിയിലിരുന്ന ഇന്ത്യൻ ആരാധകർ വരവേറ്റത്. ആരാധകർ പരസ്പരം കൈകോർത്തു. ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നിമിഷങ്ങളിൽ ഒന്നായി അത് മാറി.
മലയാളം വാർത്തകൾ/Photogallery/Sports/
പാക് താരം ഹാരിസ് റൗഫിന്റെ 'യുദ്ധവിമാന ആംഗ്യത്തിന്' ഫൈനലിൽ ജസ്പ്രിത് ബുംറയുടെ കിടിലൻ മറുപടി