Khelo India Youth Games 2023| അഞ്ച് സ്വർണം, രണ്ട് വെള്ളി മെഡലുകൾ; ഖേലോ ഇന്ത്യയിൽ തിളങ്ങി മാധവന്റെ മകൻ വേദാന്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
അഞ്ച് സ്വർണവും രണ്ട് വെള്ളിയും അടക്കം ഏഴ് മെഡലുകളാണ് വേദാന്ത് നേടിയത്
advertisement
1/7

ഖേലോ ഇന്ത്യയിൽ തിളങ്ങി നടൻ മാധവന്റെ മകൻ വേദാന്ത്. ഏഴ് മെഡലുകളാണ് നീന്തലിൽ വേദാന്ത് സ്വന്തമാക്കിയത്.
advertisement
2/7
മകന്റെ മെഡൽ നേട്ടം മാധവൻ സോഷ്യൽമീഡിയിയിലൂടെ അറിയിച്ചിട്ടുണ്ട്. വേദാന്തിനൊപ്പം മെഡൽ നേടിയ മറ്റ് താരങ്ങളേയും താരം അഭിനന്ദിച്ചു.
advertisement
3/7
അഞ്ച് ഗോൾഡ് മെഡലും രണ്ട് സിൽവർ മെഡലുകളുമടക്കം ഏഴ് മെഡലുകളാണ് നീന്തൽ മത്സരങ്ങളിൽ വേദാന്ത് നേടിയത്. നീന്തലിൽ നൂറ് മീറ്റർ, 200 മീറ്റർ ഇനങ്ങളിലാണ് വേദാന്തിന്റെ സ്വർണനേട്ടം.
advertisement
4/7
1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ വെള്ളി മെഡലുകളും യുവ നീന്തൽ താരം സ്വന്തമാക്കി. ഖേലോ ഇന്ത്യയിൽ 161 മെഡലുകളുമായി ഒന്നാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രയേയും മാധവൻ അഭിനന്ദിച്ചു.
advertisement
5/7
56 സ്വർണം, 55 വെള്ളി, 50 വെങ്കലം എന്നിങ്ങനെയാണ് ഗെയിമിൽ മഹാരാഷ്ട്രയുടെ താരങ്ങൾ നേടിയത്. നീന്തലിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചാണ് വേദാന്ത് മത്സരിച്ചത്.
advertisement
6/7
നീന്തലിൽ മകന് വിദഗ്ധ പരിശിലീനം ലഭിക്കാൻ രണ്ട് വർഷങ്ങൾക്ക് മുമ്പ് മാധവൻ കുടുംബ സമേതം ദുബായിലേക്ക് താമസം മാറിയിരുന്നു.
advertisement
7/7
അടുത്ത ഒളിമ്പിക്സാണ് വേദാന്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്കു വേണ്ടി വേദാന്ത് ഒളിമ്പിക് മെഡൽ നേടുന്നതിനായി കാത്തിരിക്കുകയാണ് മാധവന്റെ ആരാധകർ.
മലയാളം വാർത്തകൾ/Photogallery/Sports/
Khelo India Youth Games 2023| അഞ്ച് സ്വർണം, രണ്ട് വെള്ളി മെഡലുകൾ; ഖേലോ ഇന്ത്യയിൽ തിളങ്ങി മാധവന്റെ മകൻ വേദാന്ത്