ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി; വധു ശ്രുതി രഘുനാഥൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആൾറൗണ്ടർ വെങ്കടേഷ് അയ്യർ വിവാഹിതനായി.
advertisement
1/5

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി. ശ്രുതി രംഗനാഥന്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.
advertisement
2/5
കഴിഞ്ഞ നവംബറിൽ ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നിരുന്നു. താരം തന്നെയാണ് അന്ന് ചിത്രങ്ങൾ പങ്കുവച്ച് വിശേഷം പറഞ്ഞത്. ‘ജീവിതത്തിലെ അടുത്ത അദ്ധ്യായത്തിലേക്ക് കടക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
advertisement
3/5
പിഎസ്ജി കോളേജില്‍ നിന്ന് ബികോം നേടിയ ശ്രുതി എന്‍ഐഎഫ്ടിയില്‍ നിന്ന് ഫാഷന്‍ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ചെയതിട്ടുണ്ട്. ബെംഗളുരുവിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ മെര്‍ക്കന്‍ഡൈസ് പ്ലാനറായി ജോലി ചെയ്യുകയാണ് ശ്രുതി.
advertisement
4/5
ഞായറാഴ്ച രാവിലെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ഏറ്റെടുത്ത ക്രിക്കറ്റ് ആരാധകർ ഇരുവർക്കും ആശംസകൾ അർപ്പിച്ചു.
advertisement
5/5
ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആൾറൗണ്ടർ ആണ് വെങ്കടേഷ് അയ്യർ
മലയാളം വാർത്തകൾ/Photogallery/Sports/
ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി; വധു ശ്രുതി രഘുനാഥൻ