TRENDING:

വിൻഡീസിനെതിരായ ഏകദിനം: സഞ്ജു ടിമിലില്ല; ധവാന് പകരം മായങ്ക് അഗർവാൾ

Last Updated:
ധവാന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചു. നേരത്തെ ട്വന്റി 20 പരമ്പരയിൽ നിന്നും ധവാനെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ട്- അനൂപ്. എ
advertisement
1/3
വിൻഡീസിനെതിരായ ഏകദിനം: സഞ്ജു ടിമിലില്ല; ധവാന് പകരം മായങ്ക് അഗർവാൾ
മുംബൈ: വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലുള്ള കർണാടക താരം മായങ്ക് അഗർവാൾ ടീമിലെത്തി. ശിഖാർ ധവാന്‍റെ പരിക്ക് ഭേദമാകാത്തതാണ് മായങ്കിന് ടീമിലേക്ക് വാതിൽ തുറന്നത്.
advertisement
2/3
ധവാന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചു. നേരത്തെ ട്വന്റി 20 പരമ്പരയിൽ നിന്നും ധവാനെ ഒഴിവാക്കിയിരുന്നു. ട്വന്റി 20യിൽ സഞ്ജു സാംസൺ ആയിരുന്ന പകരക്കാരൻ. ഏകദിന ടീമിലേക്കും സഞ്ജു സാംസൺ അടക്കമുള്ളവരെ പരിഗണിച്ചെങ്കിലും ടെസ്റ്റിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനം മായങ്കിന് തുണയാവുകയായിരുന്നു.
advertisement
3/3
ടെസ്റ്റിൽ അവസാന അഞ്ച് ഇന്നിംഗ്സിൽ രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് മായങ്ക് അഗർവാൾ അടിച്ചുകൂട്ടിയത്. 28കാരനായ കർണാടക സ്വദേശി ഇതിന് മുമ്പ് ഏകദിനത്തിൽ കളിച്ചിട്ടില്ല. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ശിഖർ ധവാന് പരിക്കേറ്റത്. ഞായറാഴ്ചയാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം.
advertisement
മലയാളം വാർത്തകൾ/Photogallery/Sports/
വിൻഡീസിനെതിരായ ഏകദിനം: സഞ്ജു ടിമിലില്ല; ധവാന് പകരം മായങ്ക് അഗർവാൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories