TRENDING:

Asia Cup 2023| പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ

Last Updated:
Asia Cup Final: ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും
advertisement
1/13
പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ
കൊളംബോ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി. ഫൈനലിൽ ഇന്ത്യയാണ് എതിരാളികൾ.  (AP Image)
advertisement
2/13
സ്‌കോര്‍: പാകിസ്ഥാന്‍ 42 ഓവറില്‍ 7ന് 252. ശ്രീലങ്ക 42 ഓവറില്‍ എട്ടിന് 252. മഴ ഇടയ്ക്ക് കളി തടസപ്പെടുത്തിയതിനാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റൺസായി നിശ്ചയിക്കുകയായിരുന്നു. . (AP Image)
advertisement
3/13
മഴകാരണം മത്സരം തുടങ്ങാന്‍ ഏറെ വൈകിയതോടെ 45 ഓവറാക്കിയിരുന്നു. പാകിസ്താന്‍ ബാറ്റിങ് തുടങ്ങിയശേഷം വീണ്ടും മഴവന്ന് അരമണിക്കൂറോളം മുടങ്ങിയതിനാല്‍ 42 ഓവറാക്കി ചുരുക്കി. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചിയിച്ചു. (AP Image)
advertisement
4/13
ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സെടുത്തു. ചരിത് അസലങ്കയുടെ (49 നോട്ട് ഔട്ട്) ചെറുത്തുനില്‍പ്പാണ് ടീമിന് ജയം സമ്മാനിച്ചത്. (AP Image)
advertisement
5/13
ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. (AP Image)
advertisement
6/13
ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പരിക്കായതിനാല്‍ പകരമായി എത്തിയ അബ്ദുള്ള ഷഫീഖ് (52) കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. അബ്ദുള്ളയുടെ നാലാം ഏകദിനമാണിത്.  (AP Image)
advertisement
7/13
നാലാമനായ മുഹമ്മദ് റിസ്വാന്‍ 73 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതില്‍ ആറുഫോറും രണ്ടു സിക്‌സും ഉൾപ്പെടുന്നു.  (AP Image)
advertisement
8/13
 ഓപ്പണര്‍ ഫഖര്‍ സമാന്‍ (4) അഞ്ചാം ഓവറില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ അബ്ദുള്ളയും ബാബര്‍ അസമും (29) ചേര്‍ന്ന് 64 റണ്‍സ് ചേര്‍ത്തു. ഏഴാമനായ ഇഫ്തികര്‍ അഹമ്മദ് 40 പന്തില്‍ 47 റണ്‍സെടുത്തു.  (AP Image)
advertisement
9/13
ശ്രീലങ്കയ്ക്കുവേണ്ടി മതീഷ പതിരണ മൂന്നുവിക്കറ്റും പ്രമോദ് മധുഷന്‍ രണ്ടുവിക്കറ്റും നേടി. ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെ ഒരു വിക്കറ്റ് നേടി.  (AP Image)
advertisement
10/13
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് വേഗം തകര്‍ന്നെങ്കിലും മൂന്നാം വിക്കറ്റില്‍ മെന്‍ഡിസ്-സമരവിക്രമ സഖ്യം പിടിച്ചുനിന്നു. (AP Image)
advertisement
11/13
98 പന്തില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ശ്രീലങ്കയ്ക്ക് ജയപ്രതീക്ഷ നല്‍കി. സധീര സമരവിക്രമ (48), പതും നിസ്സങ്ക (29) റണ്‍സെടുത്തു.  (AP Image)
advertisement
12/13
അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞെങ്കിലും അസലങ്കയുടെ പോരാട്ടവീര്യം ലങ്കയ്ക്ക് തുണയായി. (AP Image)
advertisement
13/13
പാകിസ്ഥാനുവേണ്ടി ഇഫ്തിഖാര്‍ അഹമ്മദ് മൂന്നും ഷഹീന്‍ഷാ അഫ്രീഡി രണ്ട് വിക്കറ്റുമെടുത്തു. (AFP Image)
മലയാളം വാർത്തകൾ/Photogallery/Sports/
Asia Cup 2023| പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories