മെസിയുടെ അത്യാഡംബര അപ്പാർട്ട്മെന്‍റ്; വില 61 കോടി രൂപ; ഈ പോർഷെ ബ്രാൻഡിലെ സൗകര്യങ്ങൾ അമ്പരിപ്പിക്കുന്നത്
- Published by:Anuraj GR
- news18-malayalam
Last Updated:
ഏകദേശം 61 കോടിയിലേറെ വില വരുന്ന, ആഡംബര കാർ നിർമ്മാതാക്കളായ പോർഷെയുടെ ബ്രാൻഡിലുള്ള അപ്പാർട്ട്മെന്‍റാണ് മെസി അമേരിക്കയിൽ വാങ്ങിയിട്ടുള്ളത്, ആരെയും അമ്പരിപ്പിക്കുന്നതാണ് ഇവിടുത്തെ സൗകര്യങ്ങൾ
advertisement
1/10

ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്.ജി ക്ലബ് വിടുമെന്ന് അഭ്യൂഹം കുറച്ചുനാളുകളായി ശക്തമാണ്. അമേരിക്കയിലെ മിയാമിയിലേക്കാകും അദ്ദേഹം മാറുകയെന്നും വാർത്തകളുണ്ടായിരുന്നു. അവിടെ ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ സഹഉടമസ്ഥതയിലുള്ള ഇന്‍റർ മിയാമി ക്ലബിലേക്കാകും മെസി ചേക്കേറുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഒരു വർഷം മുമ്പ് മെസി മിയാമിയിൽ അത്യാഡംബര അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയത്.
advertisement
2/10
ഏകദേശം 61 കോടിയിലേറെ വില വരുന്ന, ആഡംബര കാർ നിർമ്മാതാക്കളായ പോർഷെയുടെ ബ്രാൻഡിലുള്ള അപ്പാർട്ട്മെന്‍റാണ് മെസി അമേരിക്കയിൽ വാങ്ങിയിട്ടുള്ളത്.
advertisement
3/10
പി.എസ്.ജിയിലെ കരാർ അടുത്ത വർഷം ആദ്യം അവസാനിക്കുന്നതോടെ മെസി ഫ്രാൻസിൽനിന്ന് അമേരിക്കയിലേക്ക് മാറും. അതിന് മുന്നോടിയായാണ് കുടുംബമായി താമസിക്കുന്നതിന് അത്യാഡംബര അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്.
advertisement
4/10
മിയാമിയിലെ പ്രശസ്തമായ ബീച്ചിന് മുൻവശമാണ് ഈ അത്യാഡംബര അപ്പാർട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. 2017-ൽ നിർമ്മാണം പൂർത്തിയാക്കിയതാണ് പോർഷെ ഡിസൈൻ ടവർ.
advertisement
5/10
ഫ്ലോറിഡയിൽ തന്റെ കുട്ടികളെ പഠിപ്പിക്കാൻ താൽപ്പര്യപ്പെടുന്ന മെസി, അതുകൂടി മുന്നിൽക്കണ്ടാണ് ഈ അപ്പാർട്ട്മെന്‍റ് വാങ്ങുന്നത്.
advertisement
6/10
കാർ കയറ്റാവുന്ന ലിഫ്റ്റാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ആകർഷണം. അവിടുത്തെ താമസക്കാർക്ക് അവരുടെ കാർ, തങ്ങൾ താമസിക്കുന്ന നിലയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ് ഈ ലിഫ്റ്റ്.
advertisement
7/10
എല്ലാ നിലകളിലുമുള്ള അപ്പാർട്ട്മെന്‍റിൽ കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം ലഭ്യമാണ്. ഇന്ന് ലോകത്ത് ലഭ്യമായ എല്ലാ ആഡംബര സൗകര്യങ്ങളും ഈ അപ്പാർട്ട്മെന്‍റിൽ ലഭ്യമാണ്.
advertisement
8/10
3,130 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഡ്യൂപ്ലക്സ് യൂണിറ്റിൽ രണ്ട് കിടപ്പുമുറികളുണ്ട്. ഷെയർഡ് ലിവിംഗ് ഏരിയയിൽ ബിസ്‌കെയ്‌നിനു മുകളിലൂടെ പുറത്തേക്ക് നോക്കാനാകുന്ന ഒരു വലിയ ഗ്ലാസ് നൽകിയിട്ടുണ്ട്. ഈ ഭാഗത്തെ മേൽക്കൂര രണ്ടു നിലകളോളം ഉയരത്തിലാണ്. കൂടാതെ ബാൽക്കണിയിലേക്ക് തുറക്കുന്ന സ്ലൈഡിംഗ് ഗ്ലാസ് ഏറെ മനോഹരമാണ്.
advertisement
9/10
കെട്ടിടത്തിൽ ഉടനീളം ഒരു പോർഷെ തീം ദൃശ്യമാണ്. കാർ സിമുലേറ്റർ, ഒരു വെർച്വൽ സ്പോർട്സ് റൂം, ഒരു ഹെയർ സലൂൺ, ഒരു സ്വകാര്യ റസ്റ്റോറന്റ്, ഇന്ധന പമ്പുകൾ എന്നിവയും ഇതിൽ ലഭ്യമാണ്.
advertisement
10/10
ഇന്റർ മിയാമി ക്ലബിലേക്ക് മെസിയെ എത്തിക്കാൻ ഡേവിഡ് ബെക്കാം തന്നെയാണ് ചുക്കാൻ പിടിക്കുന്നത്. കാരണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പൊന്നുംവില നൽകി തന്‍റെ ടീമിൽ കളിപ്പിച്ചാൽ, അത് ക്ലബിന്‍റെ മൂല്യം വർദ്ധിപ്പിക്കുമെന്നാണ് ബെക്കാമിന്‍റെ കണക്കുകൂട്ടൽ. അമേരിക്കൻ ലീഗിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാകും മെസിയെ മിയാമിയിലേക്ക് എത്തിക്കുക.
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയുടെ അത്യാഡംബര അപ്പാർട്ട്മെന്‍റ്; വില 61 കോടി രൂപ; ഈ പോർഷെ ബ്രാൻഡിലെ സൗകര്യങ്ങൾ അമ്പരിപ്പിക്കുന്നത്