മെസിയുടെ മകൻ അർജന്‍റീന ആരാധകർക്കുനേരെ ച്യൂയിംഗം എറിഞ്ഞു; കുപിതയായി ഭാര്യ അന്‍റൊണെല്ല
- Published by:Anuraj GR
- news18-malayalam
Last Updated:
മെസിയുടെ ഏഴ് വയസുള്ള മകനാണ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ മുൻനിരയിൽ ഇരുന്നവർക്കുനേരെ ച്യൂയിംഗം എറിഞ്ഞത്
advertisement
1/6

അർജന്റീന നായകൻ ലയണൽ മെസിയും സംഘവും ഓസ്ട്രേലിയയെ വീഴ്ത്തി ലോകകപ്പിന്‍റെ അവസാന എട്ടിൽ ഇടംനേടിയതിന്‍റെ ആഘോഷത്തിലാണ് ആരാധകർ. എന്നാൽ മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവം ഇപ്പോൾ വിവാദമാകുകയാണ്. മത്സരത്തിനിടെ ആരാധകർക്കുനേരെ മെസിയുടെ മകൻ ച്യൂയിംഗം എറിയുന്നതും തുടർന്ന് മെസിയുടെ ഭാര്യ അന്‍റോണെല്ല മകനെ ശകാരിക്കുന്നതുമായ ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
advertisement
2/6
മത്സരത്തിൽ മെസിയുടെ ഗോളിൽ മുൻതൂക്കം നേടിയ അർജന്‍റീന ഓസ്ട്രേലിയയെ 2-1ന് മറികടന്നിരുന്നു. എന്നാൽ മെസിയുടെ മകന്‍റെ മോശം പെരുമാറ്റം അർജന്‍റീന നായകന് കൂടീ ചീത്തപ്പേര് സമ്മാനിച്ചിരിക്കുകയാണ്.
advertisement
3/6
മെസിയുടെ ഏഴ് വയസുള്ള മകനാണ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ മുൻനിരയിൽ ഇരുന്നവർക്കുനേരെ ച്യൂയിംഗം എറിഞ്ഞത്. അർജന്റീന ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനായ ലയണൽ മെസ്സിക്ക് വേണ്ടി ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് ഈ സംഭവം.
advertisement
4/6
ഇതോടെ മെസിയുടെ ഭാര്യ അന്റോണേല റൊക്കൂസോ ഇടപെട്ട് മകനെ ശകാരിക്കുന്നത് വീഡിയോയിൽ കാണാം. അർജന്‍റീന ആരാധകരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
5/6
ഫുട്ബോളിൽ ലോകകിരീടമെന്ന നേട്ടത്തിനായി മുന്നേറുമ്പോൾ തനിക്ക് കരുത്താകുന്നത് തന്റെ കുട്ടികളാണെന്ന് മെസി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അർജന്റീനക്കാരിയായ മെസിയുടെ ഭാര്യ അന്റോണേല മകൻ മറ്റെയോയുടെ വിഡ്ഢിത്തങ്ങളോട് പെട്ടെന്ന് പ്രതികരിച്ചതിനാൽ ഈ ദൃശ്യങ്ങൾക്ക് പിന്നാലെ മെസി വില്ലനായി മാറുന്നില്ലെന്ന് ആരാധകർ പറയുന്നു.
advertisement
6/6
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരും സംഭവത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചു. കുറച്ചുപേർ അതിനെ തമാശയായി കാണുമ്പോൾ ചിലരെങ്കിലും മെസിയുടെ മകനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയുടെ മകൻ അർജന്‍റീന ആരാധകർക്കുനേരെ ച്യൂയിംഗം എറിഞ്ഞു; കുപിതയായി ഭാര്യ അന്‍റൊണെല്ല