ICC ഏകദിന ബൗളിങ്ങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാമത്
- Published by:Naseeba TC
- news18-malayalam
Last Updated:
കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ താഴ്‌ന്ന് ഒമ്പതാം റാങ്കിലേക്ക് എത്തി
advertisement
1/8

ബൗളർമാരുടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ആറ് വിക്കറ്റ് നേട്ടം കൊയ്തതിന് പിന്നാലെയാണ് താരത്തിന്റെ മുന്നേറ്റം.
advertisement
2/8
കഴിഞ്ഞ ജനുവരിയിലാണ് താരം ഐസിസി ഏകദിന റാങ്കിങ്ങില്‍ ആദ്യമായി മുന്നിലെത്തിയത്. അതിനുശേഷം ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസിൽവുഡ് ആണ് സിറാജിനെ മറികടന്ന് ഒന്നാം റാങ്കിൽ എത്തിയത്.
advertisement
3/8
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റൺസിന് പുറത്താക്കിയാണ് ഫൈനലിൽ ഇന്ത്യ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ മികച്ച പ്രകടനമാണ് സിറാജിനെ റാങ്കിങ്ങിൽ എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിച്ചത്.
advertisement
4/8
അതേസമയം, ഇന്ത്യയുടെ ഇടംകൈ സ്പിന്നർ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ താഴ്‌ന്ന് ഒമ്പതാം റാങ്കിലേക്ക് എത്തി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഓപ്പണർമാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശർമയും ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം സ്ഥാനം പിടിച്ചിട്ടുണ്ട്.
advertisement
5/8
ഇത്തവണത്തെ ഫൈനലിൽ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതെന്ന് തന്നെ പറയേണ്ടി വരും. തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിറാജ് കാഴ്ചവച്ചത്. കൂടാതെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മുഹമ്മദ് സിറാജായിരുന്നു.
advertisement
6/8
എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. കൂടാതെ ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്ന് അറിയിക്കുകയും ചെയ്തു.
advertisement
7/8
അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു. താരത്തിന്റെ ഈ നല്ല പ്രവൃത്തിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു . 5000 യു എസ് ഡോളര്‍ ( ഏകദോശം 4,15,550 ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകൾക്കായി അദ്ദേഹം നൽകിയത്.
advertisement
8/8
മോശമായ കാലാവസ്ഥയിലും കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
ICC ഏകദിന ബൗളിങ്ങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാമത്