TRENDING:

Smriti Mandhana: സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം

Last Updated:
ഏഴു സെഞ്ചുറികൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെയാണ് സ്മൃതി മന്ഥാന മറികടന്നത്
advertisement
1/8
സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം
അഹമ്മദാബാദ്: ന്യൂസീലൻഡിനെതിരായ വനിത ഏകദിനത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന. താരത്തിന്റെ സെഞ്ചുറി നേട്ടത്തിന്റെ കരുത്തിൽ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. (Image: Sportzpics)
advertisement
2/8
ഈ സെഞ്ചുറിയോടെ വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി സ്മൃതി മന്ഥാന. ഏഴു സെഞ്ചുറികൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെയാണ് മന്ഥാന മറികടന്നത്. (Picture Credit: X/@BCCIWomen)
advertisement
3/8
88 ഇന്നിങ്സുകളിൽനിന്നാണ് മന്ഥാന 8 സെഞ്ചുറികൾ നേടിയത്. 211 ഇന്നിങ്സുകളിലാണ് മിതാലി 7 സെഞ്ചുറികൾ സ്വന്തമാക്കിയത്. 6 സെഞ്ചുറികളുമായി ഹർമൻപ്രീത് കൗറാണ് മൂന്നാമത്. 2013ൽ ബംഗ്ലാദേശിനെതിരെ അഹ്മദാബാദിലാണ് മന്ഥാന ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.  (Image: smriti_mandhana/Instagram)
advertisement
4/8
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് ഒരു പന്തു മാത്രം ബാക്കി നിൽക്കെ, 232 റൺസിന് ഓൾ ഔട്ടായിരുന്നു. (BCCI Photo)
advertisement
5/8
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 28 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ -49.5 ഓവറിൽ 232. ഇന്ത്യ -45.2 ഓവറിൽ 4 വിക്കറ്റിന് 236. മന്ഥാന 122 പന്തിൽ 10 ഫോറുകളടക്കം 100 റൺസെടുത്താണ് പുറത്തായത്. (PTI)
advertisement
6/8
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 67 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. ഷഫാലി വർമ (11 പന്തിൽ 12), യസ്തിക ഭാട്ടിയ (49 പന്തിൽ 35), ജമീമ റോഡ്രിഗസ് (13 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. (Picture Credit: Screengrab)
advertisement
7/8
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് സന്ദർശകരെ ചെറിയ സ്കോറിലൊതുക്കിയത്. ദീപ്തി ശർമ 10 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക താക്കൂർ സിങ്, സൈമ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. (Picture Credit: X/@WHITE_FERNS)
advertisement
8/8
ബ്രൂക് ഹാലിഡേയാണ് ന്യൂസിലൻഡിന്‍റെ ടോപ് സ്കോറർ. താരം 96 പന്തിൽ ഒമ്പതു ഫോറും മൂന്നു സിക്സുമടക്കം 86 റൺസെടുത്തു. ഓപ്പണർ ജോർജിയ പ്ലിമർ (67 പന്തിൽ 39), മാഡി ഗ്രീൻ (19 പന്തിൽ 15), ഇസബെല്ല ഗെയ്സ് (49 പന്തിൽ 25), ലീ തഹൂഹു (14 പന്തിൽ 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
മലയാളം വാർത്തകൾ/Photogallery/Sports/
Smriti Mandhana: സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം
Open in App
Home
Video
Impact Shorts
Web Stories