വമ്പൻ ഓഫറുമായി പാക് നടി; 'ലോകകപ്പില്‍ ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരവുമായി ഡേറ്റിങ്ങിനു വരാം'
- Published by:Sarika KP
- news18-malayalam
Last Updated:
ബംഗ്ലാദേശ് എന്തായാലും ഇന്ത്യയെ തോൽപ്പിക്കുമെന്നും, തന്‍റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തുവച്ചോ എന്നും താരം പറയുന്നുണ്ട്.
advertisement
1/5

ഏകദിന ലോകകപ്പിൽ ഇന്ന് നടക്കുന്നത് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടമാണ്. ഈ പോരാട്ടത്തിന് ആക്കം കൂട്ടുകയാണ് പാക് നടിയുടെ ഓഫർ. ഇന്ന് നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി.
advertisement
2/5
ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാർ ഷിൻവാരി ഓഫർ മുന്നോട്ട് വെച്ചത്.
advertisement
3/5
‘ഇൻഷാ അള്ളാ, എന്‍റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ് ‘ എന്നായിരുന്നു പാക് നടി എക്സിലൂടെ കുറിച്ചത്.
advertisement
4/5
ബംഗ്ലാദേശ് എന്തായാലും ഇന്ത്യയെ തോൽപ്പിക്കുമെന്നും, തന്‍റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തു വച്ചോളാനും പറഞ്ഞ് ഒരു ട്വീറ്റ് കൂടി അതിനു ശേഷം ചെയ്തിട്ടുണ്ട്.
advertisement
5/5
ഇതിനു മുൻപ് ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച സമയത്ത്, പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരേ കേസ് കൊടുക്കാൻ പോകുകയാണെന്നും സെഹർ ഷിൻവാരി പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
വമ്പൻ ഓഫറുമായി പാക് നടി; 'ലോകകപ്പില്‍ ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരവുമായി ഡേറ്റിങ്ങിനു വരാം'