TRENDING:

Pat Cummins | ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനുള്ള തുക പാറ്റ് കമ്മിൻസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല; പകരം തീരുമാനം ഇങ്ങനെ

Last Updated:
കമ്മിൻസ് സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേർ ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരുന്നു.
advertisement
1/5
ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനുള്ള തുക പാറ്റ് കമ്മിൻസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല
ന്യൂഡൽഹി: കോവിഡ് 19ന്റെ രണ്ടാം തരംഗത്തിൽ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ താരമായ പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചത് വലിയ വാർത്ത ആയിരുന്നു. പി എം കെയഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ച പാറ്റ് കമ്മിൻസിന് നന്ദി രേഖപ്പെടുത്തിയും അഭിനന്ദിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ആയ കമ്മിൻസ് ഐ പി എല്ലിൽ കെ കെ ആർ താരമാണ്.
advertisement
2/5
എന്നാൽ, പി എം കെയഴ്സ് ഫണ്ടിലേക്ക് തുക നൽകാനുള്ള തീരുമാനം പിൻവലിച്ചിരിക്കുകയാണ് പാറ്റ് കമ്മിൻസ്. പകരം, യുനിസെഫ് ഓസ്ട്രേലിയയിലൂടെ ആയിരിക്കും തന്റെ സംഭാവന ചെലവഴിക്കുകയെന്ന് പാറ്റ് കമ്മിൻസ് അറിയിച്ചിരിക്കുകയാണ്. ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്ട്രേലിയ'യ്ക്ക് പണം നൽകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിൻസ് മനം മാറ്റിയത്.
advertisement
3/5
ക്രിക്കറ്റ് ഓസ്ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിൻസ് വ്യക്തമാക്കി. പി എം കെയഴ്സിലേക്ക് 50,000 യുഎസ് ഡോളർ അഥവാ 37 ലക്ഷം രൂപ നൽകുമെന്നാണ് കമ്മിൻസ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ജനങ്ങളെ സംഭാവന നൽകാനായി പ്രേരിപ്പിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടേതായി 50,000 യു എസ് ഡോളറും സംഭാവനയായി നൽകിയിട്ടുണ്ട്.
advertisement
4/5
അതേസമയം, കമ്മിൻസിന്റെ തീരുമാനം മികച്ചതാണെന്ന് അദ്ദേഹത്തിന്റെ ട്വീറ്റിന്റെ താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. യാതൊരു ഓഡിറ്റുമില്ലാത്ത പി എം കെയഴ്സിലേക്ക് പണം നൽകാത്തത് നല്ല തീരുമാനമാണെന്ന് കമ്മിൻസിന്റെ ട്വിറ്റർ പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്തു.
advertisement
5/5
ആദ്യത്തെ ട്വീറ്റിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും തനിക്ക് ഒരുപാടിഷ്ടമാണെന്നും ലോകത്തേറ്റവും സ്നേഹത്തോടെയും കരുണയോടെയും പെരുമാറുന്നവരാണ് ഈ രാജ്യത്ത് നിന്നുള്ളവരെന്നും കമ്മിൻസ് അഭിപ്രായപ്പെട്ടിരുന്നു. കമ്മിൻസ് സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേർ ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Pat Cummins | ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനുള്ള തുക പാറ്റ് കമ്മിൻസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല; പകരം തീരുമാനം ഇങ്ങനെ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories