IPL 2020| ഹർഭജൻ സിങ്ങിന്റെ പിന്മാറ്റം ടീമംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നോ? അല്ലെന്ന് സുഹൃത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
വ്യക്തിപരമായ കാരണങ്ങൾക്കൊണ്ട് ഐപിഎൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഹർഭജൻ വ്യക്തമാക്കിയത്.
advertisement
1/7

ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന ഐപിഎല്ലിൽ നിന്നും പിന്മാറിയതിന് പിന്നാലെ ഹർഭജൻ സിങ്ങും മത്സരത്തിൽ നിന്ന് പിന്മാറിയത് ടീമിന് തലവേദന സൃഷ്ടിച്ചിരുന്നു. കുടുംബത്തിനൊപ്പം നിൽക്കണമെന്ന് കാണിച്ചായിരുന്നു റെയ്നയുടെ പിന്മാറ്റം.
advertisement
2/7
ഹർഭജൻ സിങ് പിന്മാറിയത് ടീമിലെ 13 പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഹർബജൻ സിങ്ങിന്റെ പിന്മാറ്റത്തിന്റെ കാരണം അതല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്.
advertisement
3/7
വ്യക്തിപരമായ കാരണങ്ങളാണ് ഹർഭജന്റെ പിന്മാറ്റത്തിന് കാരണമെന്നും ടീമിലെ കോവിഡ് ബാധയല്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് വ്യക്തമാക്കുന്നു.
advertisement
4/7
"ഹർഭജന്റെ പിന്മാറ്റത്തിന് കോവിഡുമായി ബന്ധമില്ല. നിങ്ങൾക്ക് ഭാര്യയും കുഞ്ഞുമുണ്ടെങ്കിൽ അവർ മൂന്ന് മാസമായി ഇന്ത്യയിലാണെങ്കിൽ നിങ്ങൾക്ക് മത്സരത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾക്ക് രണ്ട് കോടിയല്ല, ഇരുപത് കോടി ലഭിച്ചാലും കാര്യമില്ല. പണത്തിനല്ല ഇവിടെ പ്രധാന്യം."
advertisement
5/7
വ്യക്തിപരമായ കാരണങ്ങൾക്കൊണ്ട് ഐപിഎൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഹർഭജൻ വ്യക്തമാക്കിയത്.
advertisement
6/7
കഠിനമായ കാലമാണെന്നും തനിക്ക് കുടുംബത്തിനൊപ്പം നിൽക്കേണ്ടതുണ്ടെന്നും ഹർഭജൻ വ്യക്തമാക്കിയിരുന്നു.
advertisement
7/7
ഹർഭജന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായാണ് ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2020| ഹർഭജൻ സിങ്ങിന്റെ പിന്മാറ്റം ടീമംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നോ? അല്ലെന്ന് സുഹൃത്ത്