TRENDING:

മുണ്ടുടുത്ത മെസി; വരവാഘോഷിച്ച് രാജസ്ഥാൻ റോയൽസ്

Last Updated:
നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്
advertisement
1/5
മുണ്ടുടുത്ത മെസി; വരവാഘോഷിച്ച് രാജസ്ഥാൻ റോയൽസ്
കേരളത്തിന്റെ സ്വന്തം മുണ്ടുടുത്തു നിൽക്കുന്ന മെസിയുടെ എഐ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഫുട്ബോൾ ഇതിഹാസത്തെ കേരളത്തിലേക്ക് വരവേറ്റ് രാജസ്ഥാൻ റോയൽസ് ടീം. നവംബറിൽ മെസി കേരളത്തിൽ കളിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
2/5
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലും കായൽക്കരയിലും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലും കഥകളി വേഷത്തോടൊപ്പവും നല്ല കസവ്  മുണ്ടുടുത്ത് നിൽക്കുന്ന മെസിയുടെ ചിത്രങ്ങൾ കൊണ്ടാണ് രാജസ്ഥാൻ റോയൽസ് ഫുട്ബോളിന്റെ മിശിഹയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
advertisement
3/5
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന്റെ ചിത്രവും മെസിയുടെ ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നുണ്ട്. നിരവധി മലയാളികളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
advertisement
4/5
നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചതായി കായിക മന്ത്രി വി അബുദുറഹ്മാൻ സോഷ്യൽമീഡിയിയിലൂടെ സ്ഥിരീകരിച്ചു.
advertisement
5/5
നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനമെന്നാണ് സൂചന. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. (ചിത്രങ്ങൾ കടപ്പാട്: രാജസ്ഥാൻ റോയൽസ്)
മലയാളം വാർത്തകൾ/Photogallery/Sports/
മുണ്ടുടുത്ത മെസി; വരവാഘോഷിച്ച് രാജസ്ഥാൻ റോയൽസ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories