TRENDING:

'നായകന്‍ രോഹിത് ശർമ തന്നെ; ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നേടും'; ബിസിസിഐ സെക്രട്ടറി ജയ് ഷാ

Last Updated:
അതേസമയം, ഹാര്‍ദിക് പാണ്ഡ്യ രോഹിതിന്റെ ഡെപ്യൂട്ടിയായി ടീമിനൊപ്പമുണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി
advertisement
1/10
'നായകന്‍ രോഹിത് ശർമ തന്നെ; ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നേടും'; ബിസിസിഐ സെക്രട്ടറി ജയ് ഷാ
2024 ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ ഇന്ത്യ ലോകകപ്പ് ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/10
'2023 ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ നമ്മൾ തോറ്റിരിക്കാം. എന്നാൽ തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് ഞങ്ങൾ അവിടെ കാണികളുടെ ഹൃദയം കീഴടക്കി. ബാർബഡോസിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2024 ടി20 ലോകകപ്പ് ഉയർത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് ”
advertisement
3/10
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്‌സിഎ) സ്റ്റേഡിയത്തെ നിരഞ്ജൻ ഷാ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുന്ന ചടങ്ങിലായിരുന്നു ജയ് ഷായുടെ പ്രതികരണം.
advertisement
4/10
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുൽ ദ്രാവിഡ്, പുരുഷ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. പരിപാടി അവസാനിച്ചതിന് ശേഷം, ടി20 ലോകകപ്പിനുള്ള ചുമതല രോഹിത്തിന് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി വിശദമായി സംസാരിച്ചു.
advertisement
5/10
“രോഹിത് പണ്ടും മറ്റ് ഫോർമാറ്റുകളിലും ക്യാപ്റ്റനായിരുന്നു, ഒരു വർഷത്തിന് ശേഷം അദ്ദേഹം അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കായി മടങ്ങിയെത്തി, അതിനർത്ഥം ഞങ്ങൾ അവനെ മുന്നോട്ട് പോകാൻ അനുവദിക്കും,”ജയ് ഷാ പറഞ്ഞു.
advertisement
6/10
14 മാസമായി ടി20യിൽ രോഹിത് കളിച്ചിരുന്നില്ലെങ്കിലും ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കായി അദ്ദേഹം ടി20 ഫോർമാറ്റിലേക്ക് മടങ്ങിയെത്തി. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം ടി20യിൽ 121* എന്ന മികച്ച സ്‌കോർ നേടി രോഹിത് മറുപടി നൽകി.
advertisement
7/10
അതേസമയം, ഹാര്‍ദിക് പാണ്ഡ്യ രോഹിതിന്റെ ഡെപ്യൂട്ടിയായി ടീമിനൊപ്പമുണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി. കൂടാതെ മുന്‍ ക്യാപ്റ്റൻ വിരാട് കോലി ലോകകപ്പ് ടീമിൽ ഇടം പിടിക്കുമോ എന്ന കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ജയ് ഷാ പറഞ്ഞു.
advertisement
8/10
ടി20 ലോകകപ്പ് അവസാനിക്കും വരെ മുഖ്യപരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തന്നെ തുടരും. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള  ദ്രാവിഡിൻ്റെ കരാർ അവസാനിച്ചെങ്കിലും അദ്ദേഹത്തോട് തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
advertisement
9/10
തുടർച്ചയായ മത്സരങ്ങൾ മൂലം കരാർ സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്താന്‍ ബിസിസിഐക്ക് സാധിച്ചിട്ടില്ല. കരാർ വിപുലീകരണത്തിന് അന്തിമരൂപമായിട്ടില്ല. ചർച്ച ഉടൻ നടക്കാൻ സാധ്യതയുണ്ടെങ്കിലും, ടി20 ലോകകപ്പിൻ്റെ പരിശീലകൻ ദ്രാവിഡായിരിക്കുമെന്ന് ജയ് ഷാ സ്ഥിരീകരിച്ചു.
advertisement
10/10
2024ലെ ടി20 ലോകകപ്പ് വെസ്റ്റ് ഇൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂൺ 1 ന് ആരംഭിക്കുന്ന ടൂർണമെന്റിൽ എ ഗ്രൂപ്പിൽ പാകിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകൾ സൂപ്പർ എട്ടിലെത്തും.  ജൂൺ 5 ന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മലയാളം വാർത്തകൾ/Photogallery/Sports/
'നായകന്‍ രോഹിത് ശർമ തന്നെ; ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നേടും'; ബിസിസിഐ സെക്രട്ടറി ജയ് ഷാ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories