TRENDING:

'സഹീർഖാൻ തുടങ്ങിയ 9 റെസ്റ്റോറന്‍റുകളിൽ എട്ടെണ്ണവും പൂട്ടി'; വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്ത് ചെയ്യുന്നു?

Last Updated:
വിരമിച്ച എല്ലാ ക്രിക്കറ്റ് കളിക്കാരും ബിസിനസ്സിൽ ഒരു കൈ നോക്കി, ചിലർ വിജയിച്ചു, ചിലർ പരാജയപ്പെട്ടു. അവരുടെ കഥ ചുവടെ...
advertisement
1/6
'സഹീർഖാൻ തുടങ്ങിയ 9 റെസ്റ്റോറന്‍റുകളിൽ എട്ടെണ്ണവും പൂട്ടി'; വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്ത് ചെയ്യുന്നു?
ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ കാലഘട്ടമായിരുന്നു 21-ാം നൂറ്റാണ്ടിന്‍റെ തുടക്കകാലം. 2003 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യ 2007ൽ പ്രഥമ ടി20 ലോകകപ്പ് നേടി. 1983ന് ശേഷം 2011ൽ ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളായി. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, സഹിർഖാൻ, ധോണി എന്നിവരൊക്കെ നിറഞ്ഞാടിയ കാലമായിരുന്നു അത്. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ഈ പറഞ്ഞ താരങ്ങളൊക്കെ എന്ത് ചെയ്യുകയാണെന്ന് ആലോചിച്ചിട്ടുണ്ടോ? വിരമിച്ച എല്ലാ ക്രിക്കറ്റ് കളിക്കാരും ബിസിനസ്സിൽ ഒരു കൈ നോക്കി, ചിലർ വിജയിച്ചു, ചിലർ പരാജയപ്പെട്ടു. അവരുടെ കഥ ചുവടെ...
advertisement
2/6
1. സഹീർഖാൻ ക്രിക്കറ്റ് മതിയാക്കിയ സഹീർ ഖാൻ പൂനെയിൽ സഹീർ ഖാൻസ് ഡൈൻ ഫൈൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. സംഗതി ക്ലിക്കായതോടെ 2007 മുതൽ 2012 വരെ സഹീർഖാൻ ആകെ നടത്തിയത് ആറ് റെസ്റ്റോറന്‍റുകളായിരുന്നു. അതിന് പുറമെ മുംബൈയിൽ മൂന്നെണ്ണം കൂടി ആരംഭിച്ചു. നല്ല ഭക്ഷണം നൽകി തന്നെയാണ് സഹീർഖാന്‍റെ റെസ്റ്റോറന്‍റ് പേരെടുത്തത്. പൂനെയിലെ ഫീനിക്സ് മാളിൽ സഹീർ ഖാന്റെ ഒരു ഡൈൻ ഫൈൻ റെസ്റ്റോറന്റ് ഏറെ തിരക്കുള്ളതായിരുന്നു. ഭക്ഷണശാലയ്ക്കൊപ്പം സ്പോർട്സ് ബാറും സഹീർഖാൻ നടത്തിയിരുന്നു. സഹീർ ഖാനും ഭാര്യ സാഗരികയും സഹോദരിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് നേരിട്ടാണ് റെസ്റ്റോറന്‍റ് നടത്തിപ്പ് കൈകാര്യം ചെയ്തത്. എന്നാൽ പൂനെ നഗരം വളർന്നപ്പോൾ പുതിയ മാളുകൾ തുറക്കുകയും അവയിൽ ഒന്നിലധികം രാജ്യാന്തര ബ്രാൻഡുകളിലുള്ള റെസ്റ്റോറന്‍റുകൾ വരികയും ചെയ്തതോടെ സഹീർഖാന്‍റെ റെസ്റ്റോറന്‍റുകളിൽ തിരക്ക് കുറഞ്ഞു. സൊമാറ്റോയും സ്വിഗിയുമൊക്കെ വന്നതോടെ സഹീർഖാന്‍റെ റെസ്റ്റോറന്‍റ് ആളുകൾ മറന്നുതുടങ്ങി. ഇപ്പോൾ 9-ൽ 1 റെസ്റ്റോറന്റ് മാത്രമേ ശേഷിക്കുന്നുള്ളൂ. ഫീനിക്സ് മാളിലെ ഏറ്റവും മികച്ച റെസ്റ്റോറന്റും അടച്ചുപൂട്ടി.
advertisement
3/6
2. സച്ചിൻ ടെണ്ടുൽക്കർ  2013 നവംബർ 16 ന്, വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ 200-ാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ചതിന് ശേഷം, മാസ്റ്റർ ബ്ലാസ്റ്ററും ക്രിക്കറ്റ് ദൈവവുമായ സച്ചിൻ ടെണ്ടുൽക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. അതിനുശേഷം അദ്ദേഹം മുംബൈയിൽ രണ്ട് റെസ്റ്റോറന്‍റുകൾ ആരംഭിച്ചു, ഒന്ന് കൊളാബയിലും മറ്റൊന്ന് മുലുണ്ടിലും. കൂടാതെ, ഹെൽത്ത് കെയർ, അത്‌ലറ്റിക് ഫിറ്റ്‌നസ് ഉൽപ്പന്നങ്ങളുടെ ഒരു നിരയായ എസ് ഡ്രൈവ്, സാച്ച് എന്നിവ അവതരിപ്പിക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ പദ്ധതികളിലും സച്ചിൻ പങ്കാളിയായി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം മകന്‍റെ ക്രിക്കറ്റ് ഭാവിക്കുവേണ്ടിയാണ് സച്ചിൻ ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. ടിവിയിൽ ക്രിക്കറ്റ് സംബന്ധിച്ച ചർച്ചകളിൽ സച്ചിൻ പങ്കെടുക്കാറുണ്ട്. അതിനൊപ്പംഓസ്‌ട്രേലിയയിൽ നടന്ന ബുഷ്‌ഫയർ ഇലവൻ, ഇന്ത്യയിൽ നടന്ന റോഡ് സേഫ്റ്റി സീരീസ് ക്രിക്കറ്റ് മത്സരങ്ങളിലും സച്ചിൻ പങ്കെടുത്തു.
advertisement
4/6
3. സൗരവ് ഗാംഗുലി കൊൽക്കത്തയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി 2007 നവംബർ 15-ന് വിരമിച്ചു, അതിനുശേഷവും ഗാംഗുലി ക്രിക്കറ്റിൽ സജീവമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിലിലെ നാല് അംഗങ്ങളിൽ ഒരാളാണ് ഗാംഗുലി, മത്സരത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയാണ് ഗാംഗുലിക്ക് ഉള്ളത്. ഏഴ് വർഷം മുമ്പ് സൗരവ് എന്ന പേരിൽ കൊൽക്കത്തയിൽ നാല് നിലകളുള്ള പ്രീമിയം റെസ്റ്റോറിന്‍റും അദ്ദേഹം ആരംഭിച്ചു. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബിസിസിഐ) 39-ാമത് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആ സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങി. ഇപ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ടുതന്നെയാണ് ഗാംഗുലിയുടെ പ്രവർത്തനങ്ങളേറെയും.
advertisement
5/6
4. രാഹുൽ ദ്രാവിഡ്  രാഹുൽ ദ്രാവിഡ് 2012 ജനുവരി 24-ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റ് പരിശീലനത്തിൽ സജീവമായ അദ്ദേഹം ഇന്ന് അറിയപ്പെടുന്ന കോച്ചായി മാറി. നിലവിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായാണ് ദ്രാവിഡ് പ്രവർത്തിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 എന്നിവയുൾപ്പെടെ നിരവധി ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടിയത് ദ്രാവിഡിന്‍റെ ശിക്ഷണത്തിലാണ്. വെർച്വൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ CRED-ന്റെ ബ്രാൻഡ് അംബാസഡറായും ദ്രാവിഡ് പ്രവർത്തിച്ചുവരുന്നു.
advertisement
6/6
5. എംഎസ് ധോണി  ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായ എംഎസ് ധോണി, അപ്രതീക്ഷിതമായി 2020 ഓഗസ്റ്റ് 15-ന് വിരമിക്കൽ പ്രഖ്യാപിച്ച് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. എന്നാൽ ഐപിഎല്ലിൽ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനായി അദ്ദേഹം ഇപ്പോൾ കളിമൈതാനത്ത് തുടരുന്നുണ്ട്. ഐ‌പി‌എൽ 2020 സീസൺ നിരാശാജനകമായിരുന്നു, എന്നാൽ 2021ൽ ധോണിയുടെ കീഴിൽ സിഎസ്കെ ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോൾ റാഞ്ചിയിലെ കൊട്ടാരസദൃശ്യമായ ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിന്‍റെ തിരക്കിലാണ് ധോണി. കൂടാതെ ഇന്ത്യ സേനയുടെ കീഴിലുള്ള ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്‍റ് കേണലായും ധോണി പ്രവർത്തിച്ചുവരുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
'സഹീർഖാൻ തുടങ്ങിയ 9 റെസ്റ്റോറന്‍റുകളിൽ എട്ടെണ്ണവും പൂട്ടി'; വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്ത് ചെയ്യുന്നു?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories