അമ്പമ്പോ! എന്തൊരടി; ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സുമായി ശ്രേയസ് അയ്യര്‍
- Published by:Rajesh V
- news18-malayalam
Last Updated:
കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്
advertisement
1/8

മുംബൈ: ശ്രീലങ്കയെ ചാരമാക്കിയ മത്സരത്തിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സിക്സർ പായിച്ച് റെക്കോഡിട്ടിരിക്കുകയാണ് ഇന്ത്യയുടെ ശ്രേയസ് അയ്യർ. 106 മീറ്റര്‍ സിക്‌സാണ് ശ്രേയസ് പറത്തിയത്. കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്. (AP Image)
advertisement
2/8
ന്യൂസീലന്‍ഡിനെതിരെ 104 മീറ്റര്‍ സിക്‌സര്‍ പറത്തിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് ശ്രേയസ് തിരുത്തിയത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ശ്രേയസാണ്. 101 മീറ്ററാണ് ശ്രേയസ് പറത്തിയത്.
advertisement
3/8
99 മീറ്റര്‍ സിക്‌സുമായി പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ നാലാം സ്ഥാനത്തും 98 മീറ്റര്‍ സിക്‌സുമായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്പോള്‍ ഈ റെക്കോഡ് മാറിമറിയുമെന്നുറപ്പ്. (AP Image)
advertisement
4/8
ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് വാര്‍ണര്‍ എന്നിങ്ങനെ വമ്പനടിക്കാരായി ഉണ്ടായിട്ടും ശ്രേയസ് ഈ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
advertisement
5/8
ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ നിരാശപ്പെടുത്തിയതിന് പിന്നാലെ ശ്രേയസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രേയസിനെ പുറത്താക്കണന്നും പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.
advertisement
6/8
ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഏറെക്കാലമായി ഈ പ്രശ്‌നം താരത്തെ വേട്ടയാടുന്നുണ്ട്. ഇത്തവണത്തെ ലോകകപ്പിലും ഇതേ കെണിയില്‍ താരം ഒന്നിലധികം തവണ വീണിരുന്നു.
advertisement
7/8
എന്നാല്‍ ക്ലാസിക് ശൈലിയില്‍ അതിവേഗം ബാറ്റുചെയ്യാന്‍ ശ്രേയസിന് കഴിവുണ്ട്. മോശമല്ലാത്ത സ്ഥിരതയിലും താരം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസില്‍ ഇന്ത്യൻ ടീം വലിയ പ്രതീക്ഷവെക്കുന്നു.
advertisement
8/8
ശ്രീലങ്കയ്‌ക്കെതിരേ 36 പന്തിലാണ് ശ്രേയസ് അര്‍ധ സെഞ്ചുറി നേടിയത്. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്താണ് പുറത്തായത്.
മലയാളം വാർത്തകൾ/Photogallery/Sports/
അമ്പമ്പോ! എന്തൊരടി; ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സുമായി ശ്രേയസ് അയ്യര്‍