TRENDING:

ലിറ്റിലിന്റെ ഹാട്രിക്കിനും രക്ഷിക്കാനായില്ല; അയർലൻഡിനെ തോൽപിച്ച് ന്യൂസിലൻഡ് സെമിയിൽ

Last Updated:
അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ട്വന്റി20 ലോകകപ്പിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കി. ന്യൂസിലൻഡ്‌ ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍, ജിമ്മി നീഷം, മിച്ചൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകളാണ് ലിറ്റിൽ വീഴ്ത്തിയത്
advertisement
1/10
ലിറ്റിലിന്റെ ഹാട്രിക്കിനും രക്ഷിക്കാനായില്ല; അയർലൻഡിനെ തോൽപിച്ച് ന്യൂസിലൻഡ് സെമിയിൽ
അഡ്‍‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ തോൽപിച്ച് ന്യൂസിലൻഡ് സെമി ഫൈനലിൽ. അയർലൻഡിനെതിരെ 35 റൺസിനാണ് കിവീസിന്റെ വിജയം. .
advertisement
2/10
ന്യൂസിലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസിലൻഡ് സെമിയിലെത്തി.
advertisement
3/10
മൂന്ന് വിജയവും ഒരു തോൽവിയുമാണ് സൂപ്പർ 12 റൗണ്ടിൽ ന്യൂസിലൻഡിന്റെ സമ്പാദ്യം. ഒരു മത്സരത്തിൽ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു.
advertisement
4/10
ടോസ് നേടിയ അയർലൻഡ് ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് നേടിയത് 185 റൺസ്.
advertisement
5/10
35 പന്തിൽ 61 റണ്‍സെടുത്ത ക്യപ്റ്റൻ കെയ്ൻ വില്യംസണാണ് കിവീസിന്റെ ടോപ് സ്കോറർ. 52 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാർ ന്യൂസിലൻഡിന് നൽകിയത്.
advertisement
6/10
ഫിൻ അലൻ 18 പന്തിൽ 32 റൺസും ഡെവോൺ കോൺവെ 33 പന്തിൽ 28 റൺസുമെടുത്തു പുറത്തായി. 21 പന്തില്‍ 31 റൺസെടുത്ത ഡാരിൽ മിച്ചലും തിളങ്ങി.
advertisement
7/10
അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ട്വന്റി20 ലോകകപ്പിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കി. ന്യൂസിലൻഡ്‌ ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍, ജിമ്മി നീഷം, മിച്ചൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകളാണ് ലിറ്റിൽ വീഴ്ത്തിയത്. നാലോവർ എറിഞ്ഞ താരം 22 റൺസ് വിട്ടുകൊടുത്തു.
advertisement
8/10
 യുഎഇ സ്പിന്നർ കാർത്തിക്ക് മെയ്യപ്പനാണ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു മെയ്യപ്പന്റെ പ്രകടനം. അയര്‍ലൻഡിനായി ഗരെത് ഡെലാനി രണ്ടു വിക്കറ്റും മാർക് അഡെയ്ർ ഒരു വിക്കറ്റും സ്വന്തമാക്കി.
advertisement
9/10
പോൾ സ്റ്റിര്‍ലിങ്ങും ക്യാപ്റ്റൻ ആൻഡ്രു ബാൽബേണിയും മറുപടി ബാറ്റിങ്ങിൽ അയർലന്‍ഡിനു മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റർമാരെല്ലാം പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. സ്റ്റിർലിങ് 27 പന്തിൽ 37 റൺസെടുത്തു.
advertisement
10/10
 അയർലൻഡ് ക്യാപ്റ്റൻ 25 പന്തിൽ 30 റൺസെടുത്തു. ജോർജ് ഡോക്റലാണ് (15 പന്തിൽ 23) മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരം. കിവീസിനായി ലോക്കി ഫെർഗൂസന്‍ 3 വിക്കറ്റും ടിം സൗത്തി, മിച്ചൽ സാന്റ്നര്‍, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.
മലയാളം വാർത്തകൾ/Photogallery/Sports/
ലിറ്റിലിന്റെ ഹാട്രിക്കിനും രക്ഷിക്കാനായില്ല; അയർലൻഡിനെ തോൽപിച്ച് ന്യൂസിലൻഡ് സെമിയിൽ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories