ഐപിഎല്‍ താരലേലത്തിന് കൊച്ചി ഒരുങ്ങി; ഓരോ ടീമിന്‍റെയും പേഴ്സില്‍ എത്ര കോടി ?
- Published by:Arun krishna
- news18-malayalam
Last Updated:
ഓരോ ടീമിന്‍റെ പക്കലുള്ള തുക, നിലനിർത്തിയ താരങ്ങൾ, ലേലത്തിൽ സ്വന്തമാക്കാവുന്ന താരങ്ങളുടെ എണ്ണം എന്നിവ പരിശോധിക്കാം
advertisement
1/13

ഐ.പി.എല്‍ 2023 സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും.കോടികളുടെ പകിട്ടുള്ള ലേലം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.ആകെ 87 കളിക്കാരെയാണ് 10 ടീമുകള്‍ക്ക് വേണ്ടത്.
advertisement
2/13
405 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേല പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.10 ടീമുകള്‍ക്കായി 87 കളിക്കാരെയാണ് കണ്ടെത്തേണ്ടത്.രണ്ടുകോടി രൂപ അടിസ്ഥാന മൂല്യമുള്ള 21 കളിക്കാരാണ് ലേലത്തിനുള്ളത്.പത്തു പേര്‍ക്ക് ഒന്നരക്കോടിയും 24 പേര്‍ക്ക് ഒരുകോടിയും അടിസ്ഥാനമൂല്യമുണ്ട്.
advertisement
3/13
ഇന്ത്യയിലെയും വിദേശത്തെയും താരങ്ങള്‍ക്കായി വാശിയേറിയ ലേലമാകും കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുക. ഓരോ ടീമിന്‍റെ പക്കലുള്ള തുക, നിലനിർത്തിയ താരങ്ങൾ, ലേലത്തിൽ സ്വന്തമാക്കാവുന്ന താരങ്ങളുടെ എണ്ണം എന്നിവ പരിശോധിക്കാം
advertisement
4/13
ഐപിഎല്ലിലെ ഏറ്റവുമധികം താരമൂല്യമുള്ള ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പഴ്സ് ബാലൻസ് 20.45 കോടി രൂപയാണ്. കഴിഞ്ഞ സീസണിലെ 18 താരങ്ങളെ ഇവര്‍ നിലനിര്‍ത്തിയിരുന്നു. പരമാവധി 7 താരങ്ങളെ ചെന്നൈക്ക് ലേലത്തില്‍ സ്വന്തമാക്കാം. (5 ഇന്ത്യൻ താരം, 2 വിദേശ താരം)
advertisement
5/13
ജിഎംആര്‍,ജെ.എസ്.ഡ്ബ്ല്യു ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ പഴ്സ് ബാലൻസ്: 19.45 കോടി രൂപ. നിലനിർത്തിയ താരങ്ങൾ: 20. ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 5. (3 ഇന്ത്യൻ താരം, 2 വിദേശ താരം)
advertisement
6/13
നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കൈവശമുള്ള പഴ്സ് ബാലൻസ്: 19.25 കോടി രൂപ. നിലനിർത്തിയ താരങ്ങൾ: 18 , ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 7, (4 ഇന്ത്യൻ താരം, 3 വിദേശ താരം).
advertisement
7/13
സണ്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പഴ്സ് ബാലൻസ്: 42.25 കോടി രൂപ. നിലനിർത്തിയ താരങ്ങൾ: 12, ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 13 (9 ഇന്ത്യൻ താരം, 4 വിദേശ താരം)
advertisement
8/13
ഫാഫ് ഡുപ്ലസിസും വിരാട് കോലിയും ശ്രദ്ധാകേന്ദ്രങ്ങളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പേഴ്സ് ബാലന്‍സ് 8.75 കോടി രൂപ. നിലനിർത്തിയ താരങ്ങൾ: 18 ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 7 (5 ഇന്ത്യൻ താരം, 2 വിദേശ താരം)
advertisement
9/13
ടൂര്‍ണമെന്‍റിലെ കരുത്തന്മാരായ പഞ്ചാബ് കിങ്സിന്‍റെ പഴ്സ് ബാലൻസ്: 32.20 കോടി രൂപ .നിലനിർത്തിയ താരങ്ങൾ: 16 ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 9 (6 ഇന്ത്യൻ താരം, 3 വിദേശ താരം)
advertisement
10/13
2021 ല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ലക്നൗ സൂപ്പർജയന്റ്സിന്‍റെ പഴ്സ് ബാലൻസ്: 23.35 കോടി രൂപ നിലനിർത്തിയ താരങ്ങൾ: 15 ലേലത്തിൽ സ്വന്തമാക്കാവുന്നത്: 10 (6 ഇന്ത്യൻ താരം, 4 വിദേശ താരം)
advertisement
11/13
അഞ്ച് തവണ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന്‍റെ പേഴ്സ് ബാലന്‍സ് 20.55 കോടി രൂപയാണ്. നിലനിർത്തിയ താരങ്ങൾ: 16 ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 9 (6 ഇന്ത്യൻ താരം, 3 വിദേശ താരം)
advertisement
12/13
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പഴ്സ് ബാലൻസ്: 13.20 കോടി രൂപ നിലനിർത്തിയ താരങ്ങൾ: 16 ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 9 (5 ഇന്ത്യൻ താരം, 4 വിദേശ താരം).
advertisement
13/13
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിന്‍റെ പഴ്സ് ബാലൻസ്: 7.05 കോടി രൂപ നിലനിർത്തിയ താരങ്ങൾ: 14 ലേലത്തിൽ സ്വന്തമാക്കാവുന്നവർ: 11 (8 ഇന്ത്യൻ താരം, 3 വിദേശ താരം)
മലയാളം വാർത്തകൾ/Photogallery/Sports/
ഐപിഎല്‍ താരലേലത്തിന് കൊച്ചി ഒരുങ്ങി; ഓരോ ടീമിന്‍റെയും പേഴ്സില്‍ എത്ര കോടി ?