TRENDING:

Virat Kohli: പ്രേമദാസ സ്റ്റേഡിയത്തിൽ തുടർച്ചയായ നാലാം സെഞ്ചുറി; 13,000 റൺസ്; വിരാട് കോഹ്ലിക്ക് റെക്കോഡുകളുടെ പെരുമഴ

Last Updated:
Records Broken By Virat Kohli: രാജ്യാന്തര ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി. ഇന്നലെ കോഹ്ലി അടിച്ചെടുത്ത മറ്റ് റെക്കോർഡുകൾ നോക്കാം
advertisement
1/6
പ്രേമദാസ സ്റ്റേഡിയത്തിൽ തുടർച്ചയായ നാലാം സെഞ്ചുറി; 13,000 റൺസ്; വിരാട് കോഹ്ലിക്ക് റെക്കോഡുകളുടെ പെരുമഴ
കൊളംബോ: പ്രേമദാസ സ്റ്റേഡിയം ഹോം ഗ്രൗണ്ട് പോലെയാണെന്ന് വിരാട് കോഹ്ലി ഞായറാഴ്ച വീണ്ടും തെളിയിച്ചു. ഈ ഗ്രൗണ്ടിൽ തുടർച്ചയായ നാലാം സെഞ്ചറി നേടിയാണ് ഏകദിനത്തിലെ 13,000 റൺസെന്ന നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. ഇതിൽ 3 ഇന്നിങ്സുകളിലും കോഹ്ലി നോട്ടൗട്ടായിരുന്നു. രാജ്യാന്തര ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി. ഇന്നലെ കോഹ്ലി അടിച്ചെടുത്ത മറ്റ് റെക്കോർഡുകൾ.
advertisement
2/6
ഏകദിനത്തിൽ 13,000 റൺസ് തികച്ച കോഹ്ലി കുറഞ്ഞ ഇന്നിങ്സിൽ ഈ നേട്ടം കൈവരിക്കുന്ന താരമായി. 267 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 321 ഇന്നിങ്സുകളിൽ നിന്ന് 13,000 റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഏകദിനത്തിൽ 8,000 മുതൽ 13,000 റൺസ് വരെ എല്ലാ നാഴിക്കല്ലുകളും വേഗത്തിൽ പിന്നിട്ടതിന്റെ റെക്കോർഡ് കോഹ്ലിക്കാണ്.
advertisement
3/6
ഏകദിനത്തിൽ 47ാം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി കൂടുതൽ സെഞ്ചുറി നേട്ടത്തിൽ സച്ചിനുമായുള്ള അകലം രണ്ടാക്കി കുറച്ചു. 49 സെഞ്ചുറികളാണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 30 സെഞ്ചുറികളുമായി റിക്കി പോണ്ടിങ്ങാണ് മൂന്നാമത്.
advertisement
4/6
ഈ വർഷത്തെ കൂടുതൽ ഏകദിന സെഞ്ചുറികളിൽ ശുഭ്മാൻ ഗില്ലിന്റെ (5) റെക്കോർഡിനൊപ്പമെത്തി. ഈ വർഷം 21 ഇന്നിങ്സുകളിൽ നിന്ന് 1110 റൺസ് നേടിയ കോഹ്ലിയുടെ ബാറ്റിങ് ശരാശരി 58.42 ആണ്.
advertisement
5/6
ഏകദിനത്തിൽ 112ാം തവണയാണ് കോഹ്ലി 50ന് മുകളിൽ റൺസ് നേടുന്നത്. ഈ നേട്ടത്തിൽ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി. സച്ചിൻ ടെണ്ടുൽക്കർ (145), സനത് ജയസൂര്യ (118) എന്നിവർ മുന്നിലുണ്ട്.
advertisement
6/6
ഏകദിനത്തിൽ 112ാം തവണയാണ് കോഹ്ലി 50ന് മുകളിൽ റൺസ് നേടുന്നത്. ഈ നേട്ടത്തിൽ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി. സച്ചിൻ ടെണ്ടുൽക്കർ (145), സനത് ജയസൂര്യ (118) എന്നിവർ മുന്നിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli: പ്രേമദാസ സ്റ്റേഡിയത്തിൽ തുടർച്ചയായ നാലാം സെഞ്ചുറി; 13,000 റൺസ്; വിരാട് കോഹ്ലിക്ക് റെക്കോഡുകളുടെ പെരുമഴ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories