Virat Kohli: ഏറ്റവും അധികം തവണ സംപൂജ്യനായി മടക്കം; വിരാട് കോഹ്ലി നാണക്കേടിന്റെ റെക്കോഡിനൊപ്പം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ പുറത്താകലോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലി 38-ാമത്തെ തവണയാണ് സംപൂജ്യനായി മടങ്ങുന്നത്
advertisement
1/7

ബെംഗളൂരുവിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി. വിരാട് കോഹ്ലി അടക്കം അഞ്ച് ഇന്ത്യൻ ബാറ്റർമാരാണ് പൂജ്യത്തിന് പുറത്തായത്. ഇതോടെ നാണക്കേടിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കോഹ്ലി.
advertisement
2/7
വില്യം ഒ റൂർക്കിന്റെ പന്ത് കോഹ്ലിയുടെ ഗ്ലൗസിൽ തട്ടുകയും ലെഗ് ഗള്ളിയിൽ ക്യാച്ച് ചെയ്യപ്പെടുകയുമായിരുന്നു. ഈ പുറത്താകലോടെ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 38-ാമത്തെ തവണയാണ് സംപൂജ്യനായി മടങ്ങുന്നത്. സജീവ ക്രിക്കറ്റ് കളിക്കാരിൽ ന്യൂസിലൻഡിന്റെ ടിം സൗത്തിക്ക് ഒപ്പമെത്തി കോഹ്ലി. 33 ഡക്കുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
advertisement
3/7
പരിക്ക് മൂലം ശുഭ്മാൻ ഗിൽ ആദ്യ ടെസ്റ്റിൽ കളിക്കുന്നില്ല. ഇതോടെ ഗില്ലിന് പകരം കോഹ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി. ഏകദേശം 8 വർഷത്തിന് ശേഷമാണ് നാലാം നമ്പറിന് പകരം മൂന്നാം നമ്പറിൽ കോഹ്ലി ബാറ്റ് ചെയ്യാനെത്തുന്നത്.
advertisement
4/7
കുറെ നാളുകൾ ആയിട്ടുള്ള മോശം ഫോം മാറി നല്ല ഇന്നിങ്സ് കളിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിംഗിന് ഇറങ്ങിയ കോഹ്‌ലി 9 പന്തുകൾ ക്രീസിൽ പിടിച്ചുനിന്നെങ്കിലും പൂജ്യത്തിന് മടങ്ങുകയായിരുന്നു.
advertisement
5/7
വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ 7 ഇന്നിംഗ്‌സുകളിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു. 113 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 41 റൺസായിരുന്നു ഉയർന്ന സ്കോർ. 7 ഇന്നിംഗ്‌സുകളിൽ നിന്ന് യഥാക്രമം 14, 34, 1, 41, 3, 4, 0 റൺസാണ് കോഹ്ലി നേടിയത്.
advertisement
6/7
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ഡക്ക് ഔട്ട് ആയ താരമെന്ന റെക്കോർഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് സ്വന്തം. 495 മത്സരങ്ങളിൽ 59 തവണ മുരളീധരൻ പൂജ്യത്തിന് മടങ്ങി.
advertisement
7/7
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ഡക്ക് ഔട്ട് ആയ താരമെന്ന റെക്കോർഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് സ്വന്തം. 495 മത്സരങ്ങളിൽ 59 തവണ മുരളീധരൻ പൂജ്യത്തിന് മടങ്ങി.
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli: ഏറ്റവും അധികം തവണ സംപൂജ്യനായി മടക്കം; വിരാട് കോഹ്ലി നാണക്കേടിന്റെ റെക്കോഡിനൊപ്പം