Virat Kohli | 95 റണ്‍സെടുത്ത് പുറത്ത്; സച്ചിന്‍റെ റെക്കോർഡിനരികെ വിരാട് കോഹ്ലി വീണു
- Published by:Arun krishna
- news18-malayalam
Last Updated:
104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
advertisement
1/6

2023 ഐസിസി ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. ഇക്കുറി മറികടന്നത് സാക്ഷാല്‍ ന്യൂസീലാന്‍ഡിനെയും.
advertisement
2/6
ധര്‍മ്മശാലയിലെ തണുപ്പിലും കാണികളെ ചൂടുപിടിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്.ന്യൂസീലന്‍ഡ് ഉയർത്തിയ 274 വിജയലക്ഷ്യം വിരാട് കോഹ്ലിയുടെ കരുത്തുറ്റ പ്രകടനത്തിലാണ് ഇന്ത്യ മറികടന്നത്.
advertisement
3/6
104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
advertisement
4/6
ലോകകകപ്പിലെ ഒരു സെഞ്ചുറി നഷ്ടപ്പെട്ടത് മാത്രമല്ല, റെക്കോര്‍ഡ് ബുക്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനുള്ള അവസരം കൂടിയാണ് കോഹ്ലിക്ക് ധര്‍മ്മശാലയില്‍ നഷ്ടപ്പെട്ടത്.
advertisement
5/6
സെഞ്ചുറി തികച്ചിരുന്നെങ്കില്‍ ഏകദിന സെഞ്ചുറി നേട്ടത്തില്‍ കോഹ്ലിക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
advertisement
6/6
ഒരു ഘട്ടത്തില്‍ അഞ്ചിന് 191 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യന്‍ ടീമിനെ ആറാം വിക്കറ്റില്‍ ഒന്നിച്ച കോഹ്ലി - ജഡേജ സഖ്യം കരകയറ്റുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli | 95 റണ്‍സെടുത്ത് പുറത്ത്; സച്ചിന്‍റെ റെക്കോർഡിനരികെ വിരാട് കോഹ്ലി വീണു