കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂചിക 6നു മുകളിലുള്ള പ്രദേശങ്ങളിൽ ഉള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നാണു നിർദേശം.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം , ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ, ചർമ്മരോഗമുള്ളവർ എന്നിവർക്ക് യുവി രശ്മികൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
മുൻകരുതലുകൾ:
- പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
- ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കുട, തൊപ്പി, സൺഗ്ലാസ് എന്നിവ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കരുതുക.
- യാത്രകളിലും ജോലിക്കിടയിലും തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക.
- മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം.
- തെളിഞ്ഞ ആകാശമാണെങ്കിൽ പോലും യുവി സൂചിക ഉയർന്നേക്കാം. ജലാശയങ്ങൾക്കും മണലിനും സമീപം രശ്മികൾ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 15, 2026 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update|എന്തൊരു ചൂട്! അൾട്രാവയലറ്റ് സൂചിക ഉയരുന്നു; മൂന്ന് ജില്ലകളിലെ മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട്
