West Indies vs India | ഏകദിനത്തിൽ 13000 റൺസിനരികെ കോഹ്ലി; 10000 തികയ്ക്കാൻ രോഹിതിന് 175 റൺസ് കൂടി
- Published by:Anuraj GR
- news18-malayalam
Last Updated:
13000 റൺസ് ഏകദിനത്തിൽ പിന്നിടുന്ന അഞ്ചാമത്തെ കളിക്കാരനാകാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലി
advertisement
1/6

ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് പിന്നാലെ വിൻഡീസിനെതിരായ ഏകദിനത്തിന് ഇന്ത്യ ഇറങ്ങുന്നു. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഏകദിന ക്രിക്കറ്റിൽ അതിവേഗം 13000 റൺസ് തികയ്ക്കുകയെന്ന ചരിത്രനേട്ടത്തിനരികെയാണ് മുൻ നായകൻ വിരാട് കോഹ്ലി. 57.32 ശരാശരിയിൽ 12898 റൺസാണ് വിരാട് കോഹ്‌ലി നേടിയത്. 13000 റൺസിന് 102 റൺസ് പിന്നിലാണ് കോഹ്ലി.
advertisement
2/6
13000 റൺസ് ഏകദിനത്തിൽ പിന്നിടുന്ന അഞ്ചാമത്തെ കളിക്കാരനാകാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ (18426), കുമാർ സംഗക്കാര (14234), റിക്കി പോണ്ടിംഗ് (13734), സനത് ജയസൂര്യ (13430) എന്നിവരാണ് ഈ നേട്ടം കൈവരിച്ചവർ.
advertisement
3/6
ഏറ്റവും വേഗത്തിൽ 13000 റൺസ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ചരിത്രനാഴികക്കല്ലും കോഹ്ലിക്ക് മുന്നിലുണ്ട്. നിലവിൽ 321 ഏകദിനങ്ങളിൽനിന്ന് 13000 തികച്ച സച്ചിനാണ് ഈ പട്ടികയിൽ മുന്നിൽ കോഹ്ലി ഇതുവരെ വെറും 265 ഏകദിന ഇന്നിംഗ്സുകളാണ് കളിച്ചത്.
advertisement
4/6
കരീബിയൻ മണ്ണിൽ 1000 എന്ന നേട്ടവും കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യ-വിൻഡീസ് പരമ്പരയിൽ 2261 റൺസും കോഹ്ലി നേടിയിട്ടുണ്ട്. വിൻഡീസിനെതിരെ ഒമ്പത് സെഞ്ചുറികളും 11 അർധസെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. അതേസമയം കരീബിയൻ മണ്ണിൽ 18 മത്സരങ്ങളിൽ നിന്ന് 58.92 ശരാശരിയിൽ 825 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. 1000 റൺസിന് 175 റൺസ് പിന്നിലാണ് കോഹ്ലി.
advertisement
5/6
ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കാത്തും ചരിത്രനേട്ടമുണ്ട്. ഏകദിനത്തിൽ 48.63 ശരാശരിയിൽ 9825 റൺസ് നേടിയിട്ടുള്ള രോഹിതിന് 10000 റൺസിന് 175 റൺസ് കൂടി നേടിയാൽ മതി.
advertisement
6/6
10000 റൺസ് പിന്നിട്ടാൽ ഏകദിനത്തിൽ ഈ നേട്ടം കൈവരിക്കുന്ന 15-ാമത്തെ കളിക്കാരനായി അദ്ദേഹം മാറും. ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിന്റെ വക്കിലാണ് രോഹിത് ശർമ്മ. ഏകദിനത്തിൽ 57.17 ശരാശരിയിൽ 1601 റൺസ് നേടിയ രോഹിത്തിന് വിൻഡീസിനെതിരെ മികച്ച റെക്കോർഡുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
West Indies vs India | ഏകദിനത്തിൽ 13000 റൺസിനരികെ കോഹ്ലി; 10000 തികയ്ക്കാൻ രോഹിതിന് 175 റൺസ് കൂടി